
റോത്തക്: 800 ഏക്കര്‍ വിശാലമായ ക്യാംപസില്‍ 7 സ്റ്റാര്‍ സുഖലോലുപതയില്‍ കഴിഞ്ഞിരുന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ് ഇപ്പോൾ ജയിലിൽ പച്ചകറി വളർത്തുകയാണ്. ബലാത്സംഗക്കുറ്റത്തില്‍ ശിക്ഷിക്കപ്പെട്ട ഇയാൾ ഇതിലൂടെ പ്രതിദിനം 20 രൂപ സമ്പാദിക്കുന്നുമുണ്ട്.
രണ്ട് ബലാത്സംഗക്കുറ്റത്തിലായി 20 വര്‍ഷം തടവുശിക്ഷ വിധിക്കപ്പെട്ടാണ് ഗുര്‍മീത് ജയിലില്‍ കഴിയുന്നത്. ഹരിയാന രോഹ്തഗിലെ സുനാരിയ ജയിലിലാണ് ഇയാളെ അടച്ചിരിക്കുന്നത്.900 സ്ക്വയര്‍ യാര്‍ഡ് സ്ഥലത്താണ് ഗുര്‍മീത് കൃഷി ചെയ്യേണ്ടത്. അവരവരുടെ കഴിവിനനുസരിച്ചാണ് തടവുകാര്‍ ജോലി നല്‍കുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വര്‍ഷങ്ങളായി ആഡംബര ജീവിതം നയിച്ചിരുന്ന ഇയാൾക്ക് വലിയ ജോലികൾ ഒന്നും ചെയ്യാൻ ആവില്ല എന്ന് കണക്കാക്കിയാണ് ഉദ്യോഗസ്ഥർ പച്ചക്കറി കൃഷി ചെയ്യാൻ ഏൽപ്പിച്ചത്. ഇപ്പോൾ വിത്തുവിതയ്ക്കുന്നതിനു വേണ്ടി തടമെടുക്കുകയാണ് ഗുര്‍മീത്.
Post Your Comments