
കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. സിനിമകള്‍ അവതാളത്തിലാണെന്നും അന്‍പത് കോടി രൂപയുടെ പ്രൊജക്ടുകള്‍ അവതാളത്തിലാണെന്നും ദിലീപ് തന്റെ ഹര്‍ജിയില്‍ പറഞ്ഞു.
സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നും പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തന്നോട് ശത്രുതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സുനില്‍ കുമാറിന്റെ വാക്കുകള്‍ മാത്രമാണ് പോലീസ് വിശ്വസിക്കുന്നത് എന്നാല്‍ സുനില്‍ കുമാര്‍ സ്ഥിരം കുറ്റവാളിയാണെന്നും നടി മഞ്ചുവിന് എഡിജിപി സന്ധ്യയുമായി അടുത്ത ബന്ധമാണെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.
Post Your Comments