Latest NewsCinemaMollywoodMovie SongsEntertainment

ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ വിശദീകരണവുമായി നടി കെ.പി.എ.സി ലളിത

ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ വിശദീകരണവുമായി നടി കെ.പി.എ.സി ലളിത. സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിരുന്ന് കൊണ്ട് നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ഒരു താരത്തെ കെപിഎസി ലളിത സന്ദര്‍ശിച്ചത് ഏറെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി എത്തിയത്. വ്യക്തിപരമായിട്ടാണ് താന്‍ ദിലീപിനെ കണ്ടതെന്നും തനിക്ക് അതിനുളള അവകാശമുണ്ടെന്നും കെപിഎസി ലളിത പറഞ്ഞു. ദിലീപിനെ തന്റെ മകന്റെ സ്ഥാനത്താണ് കാണുന്നത്. വ്യക്തിപരമായി ദിലീപിനെ കാണാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. തന്റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കൊന്നോട്ടെ, താന്‍ പിന്തുണക്കും.

താന്‍ ദിലീപിനെ സന്ദര്‍ശിച്ചതില്‍ ആര്‍ക്കും എന്തും പറയാം. ഇക്കാര്യത്തില്‍ മറ്റൊന്നും പറയാനില്ലെന്നും കെപിഎസി ലളിത പറഞ്ഞതായി ഒരു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button