കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദിലീപ് ഇന്ന് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചേക്കും. അങ്ങനെയെങ്കില്‍ അഞ്ചാം തവണയാകും ദിലീപ് ജാമ്യത്തിനായി കോടതിയെ സമീപിക്കുക.
അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് എതിരെ സെഷന്‍സ് കോടതിയിലോ ഹൈക്കോടതിയിലോ അപ്പീല്‍ സമര്‍പ്പിക്കാനും സാധ്യതയുണ്ട്.
അതേസമയം, കോടതി നിരീക്ഷണം പൂര്‍ണമായും അറിഞ്ഞ ശേഷം വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന് വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിക്കൊണ്ടാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്.
Post Your Comments