KeralaLatest NewsNews

സൈന്യത്തിൽ ചേരാൻ താത്പര്യമുള്ള യുവാക്കൾക്ക് പരിശീലന കേന്ദ്രങ്ങളുമായി സിപിഎം

കണ്ണൂർ: സൈന്യത്തിൽ ചേരാൻ താത്പര്യമുള്ള യുവാക്കൾക്കായി സിപിഎം പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുന്നു. പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സൊസൈറ്റികളുടെ കീഴിൽ എല്ലാ ജില്ലകളിലും പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിങ് സെന്ററുകൾ തുടങ്ങാനാണു തീരുമാനം. ഇതിനായി സൊസൈറ്റികൾ രൂപീകരിക്കാൻ സിപിഎം ജില്ലാ കമ്മിറ്റികൾക്കു നിർദേശം നൽകിയിട്ടുണ്ട് . പിണറായി കേന്ദ്രമായി പ്രവർത്തിക്കുന്ന എജ്യുക്കേഷനൽ ചാരിറ്റബിൾ സൊസൈറ്റിക്കാണു പരിശീലന കേന്ദ്രം നടത്താനുള്ള ചുമതല.

പാർട്ടി അനുഭാവികളായ വിമുക്തഭടൻമാരുടെ സേവനം ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ആർമി റിക്രൂട്മെന്റ് റാലികളിലെ വൻ പങ്കാളിത്തം രാഷ്ട്രീയമായും സാമ്പത്തികമായും ഉപയോഗപ്പെടുത്താനാണു സിപിഎം തീരുമാനം. ചെറുപ്പക്കാരെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ ഇത്തരം പരിശീലന കേന്ദ്രങ്ങൾ കൊണ്ടു സാധിക്കുമെന്നാണു വിലയിരുത്തൽ.

നേരത്തെ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമിയും സ്ത്രീകളെ ആകര്‍ഷിക്കാനായി യോഗാ പരിശീലന കേന്ദ്രങ്ങളും സിപിഐഎം ആരംഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button