ന്യൂഡല്‍ഹി: ആധാറിലൂടെ 120 കോടി ജനങ്ങള്‍ ഡിജിറ്റല്‍ ഐഡന്‍റിറ്റിയുടെ ഭാഗമായെന്ന് ടെലികമ്യൂണിക്കേഷന്‍ സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു . മുൻപ് ജനങ്ങളെ കുറിച്ചുള്ള വിവരങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങണമായിരുന്നു.
എന്നാൽ ആധാർ വന്നതോടുകൂടി ഒരു ക്ലിക്കിലൂടെ വ്യക്തികളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. രാജ്യത്തെ 65 ശതമാനം ജനങ്ങള്‍ക്കും ഇന്ന് ബാങ്ക് അക്കൗണ്ട് ഉണ്ട്. കൂടാതെ കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ 216 മില്യണ്‍ ആളുകള്‍ മൊബൈല്‍ ബാങ്കിങ് ഉള്‍പ്പടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.
ഭാരതത്തിൽ ഇത്രയും വലിയൊരു പുരോഗതിയുണ്ടാകുന്നത് ഇതാദ്യമാണെന്നും അരുണ അഭിപ്രായപ്പെട്ടു. ഇന്‍ഡോ-അമേരിക്കന്‍ ചേംബര്‍ ഒാഫ് കോമേഴ്സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുയായിരുന്നു അവര്‍.
Post Your Comments