
റായ്പുര്‍: രണ്ട് നക്‌സലുകളെ പോലീസ് വധിച്ചു. പോലീസുമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഛത്തീസ്ഗട്ടിലെ സുക്മയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഞായറാഴ്ച രാത്രിയായിരുന്നു നക്‌സലുകള്‍ പോലീസുമായി ഏറ്റുമുട്ടിയത്. പട്രോളിംഗിനു നടത്തുന്ന പോലീസുകാര്‍ക്ക് നേരെ നക്‌സലുകള്‍ ആക്രമണം നടത്തുകയായിരുന്നു. വെടിയുതിര്‍ത്ത നക്‌സലുകള്‍ ക്ക് നേരെ പോലീസും അതേ നാണയത്തില്‍ തിരിച്ചടിച്ചു. പോലീസിന്റെ പ്രത്യാക്രമണത്തിലാണ് രണ്ടു നക്‌സലുകള്‍ കൊല്ലപ്പെട്ടത്.
ഇവരില്‍നിന്നു തോക്കുകളും സ്‌ഫോടകവസ്തുകളും ലഘുലേഖകളും പിടിച്ചെടുത്തതായും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments