ഇംഗ്ലീഷ് ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ക്വിന്റിലെ മാദ്ധ്യമ പ്രവര്‍ത്തക ദീക്ഷ ശര്‍മ്മയ്ക്ക് ബലാത്സംഗ ഭീഷണി.സ്ത്രീ വിരുദ്ധ ഗാനത്തിനെതിരെ വാര്‍ത്ത നൽകിയതാണ് ഇത്തരത്തിൽ ഒരു ഭീക്ഷണിയ്ക്ക് കാരണം.ഓണ്‍ലൈന്‍ വഴിയും വാട്സാപ്പ് വഴിയും കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നുമുള്ള ഭീഷണി മുഴക്കിയുള്ള സന്ദേശങ്ങളാണ് ദീക്ഷയ്ക്ക് ലഭിക്കുന്നത്.
യുട്യൂബര്‍ ഓംപ്രകാശ് മിശ്രയുടെ ‘ബോല്‍ ന ആന്റി ആവോ ക്യാ’ എന്ന റാപ് ആല്‍ബം സ്ത്രീവിരുദ്ധവും അശ്ലീലച്ചുവയുള്ളതുമാണെന്ന് ശ്രദ്ധിച്ച ദീക്ഷ തുടർന്ന് അതിനെതിരെ ക്വിന്റിൽ വാർത്താ പരിപാടി നടത്തുകയും പാട്ടിനെ കുറിച്ചു പരാതി നൽകണമെന്ന് ആഹ്വാനം ചെയ്യുകയുമുണ്ടായി.തുടർന്നുള്ള ദിവസങ്ങളിൽ ആ പാട്ട് യൂട്യൂബ് അധികൃതർ നീക്കം ചെയ്തിരുന്നു. ദീക്ഷയുടെ പരിപാടിയെ തുടര്‍ന്നാണ് യുട്യൂബ് വീഡിയോ നീക്കം ചെയ്തതെന്നാണ് ഓം പ്രകാശ് മെഹ്റ ആരോപിക്കുന്നത്. അതേസമയം കോപ്പിറൈറ്റ് വിഷയത്തില്‍പെട്ടാണ് യുട്യൂബ് വീഡിയോ നീക്കം ചെയ്തതെന്നായിരുന്നു ദീക്ഷയുടെ വിശദീകരണം.
യുട്യൂബ് നീക്കം ചെയ്യുന്നതിന് മുൻപ് 30 ലക്ഷം പേരാണ് ഓം പ്രകാശ് മിശ്രയുടെ ‘ബോല്‍ ന ആന്റി ആവോ ക്യാ’ എന്ന ആല്‍ബം കണ്ടത്. 28000 ലൈക്കുകളും ഇതേ വീഡിയോയ്ക്ക് യുട്യൂബില്‍ ലഭിച്ചു. യുട്യൂബില്‍ നിന്ന് വീഡിയോ നീക്കം ചെയ്തതിന് ക്വിന്റിന് മുന്നില്‍ പ്രതിഷേധ പ്രകടനത്തിനൊരുങ്ങുകയാണ് വീഡിയോയെ പുകഴ്ത്തുന്ന ഒരുവിഭാഗം ആളുകള്‍.അതിനിടയിലാണ് ദീക്ഷയ്ക്ക് ഭീക്ഷണി സന്ദേശങ്ങൾ ലഭിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments