Latest NewsNewsIndiaInternational

റോഹിങ്ക്യന്‍ പ്രശ്നം ; ബംഗ്ലാദേശ് സർക്കാരിന് വിമർശനവുമായി തസ്ലീമ നസ്രീന്‍

ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികൾക്ക് അഭയം നൽകുന്ന ബംഗ്ലാദേശ് നീക്കം ഇലക്ഷൻ മുന്നിൽ കണ്ടെന്ന് വിവാദ എഴുത്തുകാരി തസ്ലീമ നസ്രീന്‍. ട്വിറ്ററിലൂടെയാണ് തസ്ലീമ തന്‍റെ പ്രതികരണം രേഖപ്പെടുത്തിയത്.

“ബംഗ്ലാദേശ് സര്‍ക്കാര്‍ റോഹിങ്ക്യന്‍സിന് അഭയസ്ഥലം നല്‍കി. ഇവര്‍ ഹിന്ദുക്കളോ ബുദ്ധിസ്റ്റുകളോ ക്രിസ്ത്യാനികളോ ജൂതന്മാരോ ആയിരുന്നെങ്കിലോ? ഇത് മനുഷ്യത്വത്തിനുള്ള അഭയസ്ഥാനമല്ല, മറിച്ച്‌ വോട്ടുകള്‍ക്കുള്ളതാണ്” ഇതാണ് തസ്ലിമ ട്വിറ്ററിൽ കുറിച്ചത്.

മ്യാന്മറില്‍ നിന്നുള്ള അഭയാര്‍ത്ഥികൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തുകൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ നാലു ലക്ഷത്തോളം ആളുകളാണ് ഇങ്ങോട്ടൊഴുകിയെത്തിയത്.

അടുത്ത പത്തു ദിവസങ്ങള്‍ക്കുള്ളില്‍ മ്യാന്മര്‍-ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള കോക്സസ് ബസാറില്‍ ഇവര്‍ക്ക് വേണ്ട അഭയകേന്ദ്രങ്ങള്‍ നിര്‍മിക്കും. രണ്ടായിരം എക്കറിനുള്ളില്‍ 14,000ത്തോളം ഷെല്‍ട്ടറുകള്‍ ആണ് നിര്‍മിക്കുന്നത്. മിലിട്ടറിയുടെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button