വയറ് വേദന വരാത്തവരായി ആരുമുണ്ടാകില്ല. എപ്പോഴും ഒരു സാധാരണ അസുഖമായിട്ടാണ് എല്ലാവരും വയറുവേദനയെ കാണാറുള്ളത്. നേരിയ ദഹന പ്രശ്‌നങ്ങള്‍ എന്നിവ മുതല്‍ പിരിമുറക്കം വരെ വയറുവേദനയ്ക്ക് കാരണമാകാം. പലതരത്തില്‍ വയറ് വേദന വരാറുണ്ട്. പലപ്പോഴും നമ്മള്‍ അത് ശ്രദ്ധിക്കാറില്ല. എന്നാല്‍ ചില വയറ് വേദനയെ കുറിച്ചും അവയുടെ ലക്ഷണങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്.
1. അപ്പന്‍ഡിസൈറ്റിസ്: അപ്പന്‍ഡിക്‌സ് വീര്‍ത്ത് വരുന്നത് മൂലം വയറിന്റെ വലതുവശത്ത് താഴെയായി കടുത്ത വേദനയുണ്ടാവും. അടിയന്തര ശസ്ത്രക്രിയയിലൂടെ അപ്പന്‍ഡിക്‌സ് നീക്കം ചെയ്യേണ്ടി വരും.
2. ഗ്യാസ്ട്രിക് അള്‍സര്‍: ചെറുകുടലിലെ അള്‍സര്‍ മൂലം വയറ്റില്‍ രക്തസ്രാവവും കഠിനമായ വേദനയുമുണ്ടാവും.
3. പിത്തസഞ്ചിയുടെ വീക്കം: പിത്തസഞ്ചിയുടെ വീക്കം മൂലം അല്ലെങ്കില്‍ പിത്തസഞ്ചിയുടെ കല്ലുകള്‍ മൂലമുള്ള കോളിയോസിസ്‌റ്റൈറ്റിസ് മൂലം വേദനയുണ്ടാകാം. പിത്ത സഞ്ചിയിലെ കല്ലുകള്‍ നീക്കം ചെയ്യുന്നതാണ് ഇതിനുള്ള പരിഹാരം. പലപ്പോഴും വയറിന്റെ മുകളില്‍ ഒരു ഗ്യാസ് കുടുങ്ങുന്ന വേദനയുമുണ്ടാവും.
4. വൃക്കയിലെ കല്ലുകള്‍: ഇത് പലപ്പോഴും കഠിനമായ വേദനയുണ്ടാക്കും. പ്രത്യേകിച്ച് മൂത്രനാളിയിലൂടെയോ, വൃക്കനാളിയിലൂടെയോ കല്ലുകള്‍ പുറത്തേക്ക് നീങ്ങുന്ന സമയത്ത്.
5. ആയോഗ്രിയുടെ വീക്കം: പാന്‍ക്രിയാസ്(ആയോഗ്രിയുടെ വീക്കം) മൂലം വയറിന്റെ മധ്യഭാഗത്തായോ മുകള്‍ ഭാഗത്തായോ എരിയുന്നപോലുള്ള കഠിനമായ വേദനയുണ്ടാകാം. മദ്യം ഉപയോഗിച്ചാല്‍ ഈ വേദന വര്‍ധിക്കുകയും ചെയ്യും.
6. കുടലിലെ ഡൈവെര്‍ട്ടിക്കുല എന്നു വിളിക്കുന്ന മടക്കുകളിലെ വീക്കംമൂലം(ഡൈവെര്‍ട്ടിക്കുലൈറ്റിസ്)വേദന തോന്നാം.
7. ആള്‍സറേറ്റീവ് കൊളൈറ്റിസ്, ക്രോണ്‍സ് ഡിസീസ് തുടങ്ങി കുടലിലെ വീക്കം മൂലം കഠിനമായ വേദനയും വയറിളക്കവും രക്തസ്രാവവും ഉണ്ടാകാം.
8. ഗ്യാസ്‌ട്രോ എന്റൈറ്റിസ് അല്ലെങ്കില്‍ ആമാശയത്തിലെയോ കുടലിലെയോ അണുബാധ മൂലം വേദനയുണ്ടാകാം.
9. മുറിവോ വയറിലെ പേശികള്‍ വലിയുന്നതോ മൂലവും വേദനയുണ്ടാകാം.
Post Your Comments