കൊച്ചി: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കുറച്ച് നാളുകളായി ഇഴഞ്ഞു നീങ്ങുകയാണ് എന്നാൽ ഇപ്പോൾ കാര്യങ്ങൾ വേഗത്തിലാക്കാൻ ഒരുങ്ങുകയാണ് കേരളം സർക്കാർ. സ്മാര്‍ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന പുരോഗതി വിലയിരുത്തല്‍ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതികളുടെ നടത്തിപ്പ് ഇപ്പോള്‍ പുറകിലാണ്. പദ്ധതികള്‍ ഗൗരവത്തോടെ അവലോകനം ചെയ്ത് പദ്ധതികൾ വേഗത്തിലാക്കാൻ നടപടികൾ എടുത്തിട്ടുണ്ട്. കൂടാതെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗസ്റ്റ് ഹൗസില്‍ നടന്ന അവലോകനയോഗത്തില്‍ തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി കെ ടി ജലീല്‍, മേയര്‍ സൗമിനി ജെയിന്, ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, കൊച്ചി സ്മാര്‍ട് മിഷന് ലിമിറ്റഡ് സിഇഒ എപിഎം മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments