തിരുവനന്തപുരം: ബിഎസ്എന്‍എല്‍ സര്‍വീസ് സെന്ററുകള്‍ സ്വകാര്യവല്കരിയ്ക്കുന്നു. ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ട നടപടികളെല്ലാം സ്വകാര്യ ഏജന്‍സികള്‍ക്ക് പുറംകരാര്‍ നല്‍കാനാണ് തീരുമാനം. കെട്ടിടമുള്‍പ്പെടെ നിലവിലെ എല്ലാ സൗകര്യങ്ങളും ഏജന്‍സിക്ക് കൈമാറും. ഇതിന് പുറമേ ഫ്രാഞ്ചൈസികള്‍ ആവശ്യാനുസരണം സ്വന്തംനിലക്കും സൗകര്യമൊരുക്കണമെന്നും വ്യവസ്ഥയുണ്ട്. ബ്രോഡ്ബാന്‍ഡ്, ലാന്ഡ്ഫോണ്, മൊബൈല്‍ കണക്ഷന് എന്നിവ സംബന്ധിച്ച പരാതികള്‍ പരിഹരിക്കലും അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കലുമടക്കം ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ചുമതലകള്‍ പൂര്‍ണമായും സ്വകാര്യ ഏജന്‍സികള്‍ക്കായിരിക്കും.
മൂലധന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ബിഎസ്എന്‍എല്‍ സ്വകാര്യവല്ക്കരിയ്ക്കുന്നത്. കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍ സ്വകാര്യവല്ക്കരിയ്ക്കുന്നതോടെ ഈ വിഭാഗങ്ങളിലുള്ള ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും. എന്നാല്‍ ഇവരുടെ പുനര്‍വിന്യാസത്തെ കുറിച്ച് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. മൊബൈല്‍ കസ്റ്റമര്‍ കെയര്‍, പരാതി പരിഹാര സംവിധാനം, ടെലിഫോണ്‍ ഡയറക്ടറി സംവിധാനം, പുതിയ സാങ്കേതിക സംവിധാനങ്ങളുടെ നിര്‍വഹണം ഉള്‍പ്പെടെ സ്വകാര്യ ഏജന്‍സികളാണ് ഇപ്പോള്‍ നിര്‍വഹിക്കുന്നത്. ഭാവിയില്‍ ലൈന്‍ നന്നാക്കലുള്പ്പെടെ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമാണ് വ്യാപക പുറംകരാര്‍ നല്‍കലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
Post Your Comments