ഡൽഹി: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു കൂടി കുട്ടി ജനിച്ച് ആദ്യ ദിവസങ്ങളില്‍ പിതാവിനും അവധി ലഭിക്കാനുള്ള സൗകര്യം നടപ്പിലാക്കുന്നു. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതിനായുള്ള പ്രമേയം അവതരിപ്പിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന പിതാവിനും അമ്മയെപ്പോലെ തന്നെ കുഞ്ഞ് ജനിച്ച് മൂന്നു മാസം അവധി നല്‍കണം എന്നാണ് പ്രമേയത്തില്‍ പറയുന്നത്.
നിലവില്‍ 15 ദിവസം വരെ കേന്ദ ഗവണ്മെന്റിനു കീഴില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് പിതൃത്വ അവധി ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ സൗകര്യം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ലഭ്യമല്ല. അവര്‍ക്കു കൂടി ഇതിനുള്ള അവകാശമുണ്ടെന്ന് കോണ്‍ഗ്രസ്സ് എംപി രാജീവ് സതാവ് പറഞ്ഞു. കൂട്ടികളെ നോക്കുക എന്നത് അച്ഛന്റെയും അമ്മയുടെയും ഉത്തരവാദിത്വമാണ്. അതിനാല്‍ എല്ല മേഖലകളിലുമുള്ള ജീവനക്കാര്‍ക്കും ഈ സൗകര്യം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമായും പ്രമേയം പറയുന്നത് കുഞ്ഞ് ജനിച്ച ദിവസം തൊട്ട് മൂന്ന് മാസത്തേക്ക് പിതാവിനും അവധി നല്‍കണമെന്നാണ്. വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികളുണ്ടാകുന്ന പിതാവിനും കുട്ടികളെ ദത്തെടുക്കുന്നവര്‍ക്കും ഈ സൗകര്യം നല്‍കണമെന്നും ഇതില്‍ പറയുന്നു.
Post Your Comments