ഹ്യുണ്ടായിയുടെ പ്രധാന മോഡലുകളായ എസ്.യു.വി സാന്റ എഫ്ഇയുടെ നിർമാണം കമ്പനി അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഹ്യുണ്ടായി ഇന്ത്യ നൽകിയിട്ടില്ലെങ്കിലും ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് സെവന്‍ സീറ്റര്‍ സാന്റ എഫ്ഇ പിന്‍വലിച്ചിട്ടുണ്ട്. നോര്‍ത്ത് ഇന്ത്യയിലെ ചില ഹ്യുണ്ടായി ഡീലര്‍ഷിപ്പുകളും ഇക്കാര്യം സ്ഥിരീകരിച്ചു.
ഹ്യുണ്ടായി നിരയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി റ്റവും മോശം വില്‍പ്പനയുള്ള മോഡലാണ് സാന്റ എഫ്ഇ. ക്കഴിഞ്ഞ ജൂലായില്‍ 14 യൂണിറ്റും ഓഗസ്തില്‍ വെറും ഒരു യൂണിറ്റുമായിരുന്നു വിൽപ്പന. സാന്റയുടെ അവസാന ആറ് മാസത്തിലെ വില്‍പ്പനയുടെ കണക്കെടുക്കുമ്പോൾ വില്‍പ്പന നൂറ് പോലും കടന്നിട്ടില്ല, ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിയുടെ 67 യൂണിറ്റാണ് ഇക്കാലയളവില്‍ കമ്പനിക്ക് വിറ്റഴിക്കാന്‍ സാധിച്ചത്. എന്നാൽ എതിരാളികളാകട്ടെ ഇക്കാലയളവില്‍ ആയിരത്തിലേറെ യൂണിറ്റുകള്‍ വിറ്റഴിച്ചിട്ടുമുണ്ട്.
2.2 ലിറ്റര്‍ CRDi ഡീസല്‍ എന്‍ജിന്‍ 194 ബിഎച്ച്പി കരുത്തും 421 എന്‍എം ടോര്‍ക്കും നല്‍കിയിരുന്നത്. ടൂ വീല്‍ ഡ്രൈവ്, ടൂ വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്, ഫോര്‍ വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് എന്നീ വകഭേദങ്ങളിലാണ് സാന്റാ എഫ്ഇ ലഭ്യമായിരുന്നത്. സാന്റ എഫ്ഇ വിടവാങ്ങുന്നതോടെ ഇനി ട്യൂസോണ്‍ എസ്.യു.വിയാകും ഹ്യുണ്ടായി ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍.
Post Your Comments