ബംഗളൂരു: മുൻ മന്ത്രി ഖമർ ഉൾ ഇസ്ലാം(69) അന്തരിച്ചു. കർണാടകയിലെ മുൻ മന്ത്രിയായിരുന്നു കോൺഗ്രസ് നേതാവുമായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. ആറു തവണ ഖമർ ഉൾ ഇസ്ലാം എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി സ്ഥാനം വഹിച്ചിട്ടുണ്ട്. 1999 മുതൽ 2004 വരെ എസ്.എം. കൃഷ്ണ സർക്കാരിൽ മന്ത്രിയായിരുന്നു. 1978ൽ മുസ്ലിം ലീഗിലൂടെയാണ് ഇദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.
Post Your Comments