KeralaLatest NewsNews

പ്രശസ്ത സിനിമാ പിന്നണി ഗായകന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ്

 

കൊച്ചി : സിനിമാ പിന്നണി ഗായകന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ്. റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ പിന്നണി ഗായകന്‍ ജോബി ജോണിന്റെ പേരിലാണ് തട്ടിപ്പ്. മൂന്നു ലക്ഷം രൂപയിലേറെ തട്ടിയെടുത്തെന്ന വിവരത്തെ തുടര്‍ന്ന് ഗായകന്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു.

ആദ്യം റിയാലിറ്റി ഷോകളിലൂടെയും പിന്നീട് ചലച്ചിത്ര പിന്നണി ഗായകന്‍ എന്ന നിലയിലും സംഗീത പ്രേമികള്‍ക്കിടയില്‍ പ്രശസ്തനാണ് കോഴിക്കോട്ടുകാരന്‍ ജോബി ജോണ്‍. എന്നാല്‍ തന്റെ പേരും ചിത്രവും ഉപയോഗിച്ച് മറ്റാരോ തുറന്നിരിക്കുന്ന ഫേസ്ബുക്ക് പേജാണ് ഇപ്പോള്‍ ഈ പാട്ടുകാരന്റെ ഉറക്കം കളയുന്നത്. യഥാര്‍ഥ ജോബിയെന്ന തെറ്റിദ്ധാരണയില്‍ ഫേസ്ബുക്ക് പേജില്‍ പരിചയം സ്ഥാപിക്കുന്നവരില്‍ നിന്ന് പണം തട്ടിയെടുക്കുകയാണ് വ്യാജന്‍. തന്റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുളളവര്‍ തട്ടിപ്പിനിരയായെന്ന് ജോബി പറയുന്നു.

തന്റെ സ്ഥലം കോഴിക്കോടാണെങ്കിലും വ്യാജ അക്കൗണ്ടില്‍ സ്ഥലം കാണിച്ചിരിക്കുന്ന സ്ഥലം കൊല്ലമാണ്. വ്യാജ അക്കൗണ്ട് ഉടമയ്‌ക്കെതിരെ ഫേസ്ബുക്കിലൂടെയും വാട്്‌സ് ആപ്പിലൂടെയും മുന്നറിയിപ്പ് നല്‍കിയെങ്കിലും തട്ടിപ്പ് നിര്‍ത്താന്‍ ഇയാള്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പരാതിയുമായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button