Latest NewsNewsIndiaBusiness

നോട്ട് നിരോധനത്തിനും ജി.എസ്.ടിയ്ക്കുമെതിരെ മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി) യും നോട്ട് അസാധുവാക്കലും തിരക്കിട്ട് നടപ്പാക്കിയതും രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ (ജി.ഡി.പി) പ്രതികൂലമായി ബാധിക്കുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്.

രാജ്യത്തെ ചെറുകിട, അസംഘടിത മേഖലകളെ ഈ നടപടികള്‍ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.നോട്ട് അസാധുവാക്കല്‍ നടപടിമൂലം ജി.ഡി.പിയില്‍ രണ്ട് ശതമാനം കുറവ് വരുമെന്ന് അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തെ 90 ശതമാനം തൊഴിലവസരങ്ങളും അസംഘടിത മേഖലയിലാണ്. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 40 ശതമാനവും ഈ മേഖലകളില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button