നടന്നു വന്ന വഴികളിലേക്കുള്ള ഒരു തിരിച്ചുപോക്കെന്നോണം, നല്ല കാലത്തിന്റെ സന്ദേശവുമായി മൂന്നാറില്‍ സൈക്കിള്‍ കാര്‍ണിവല്‍ നടത്തി. സൈക്കിളുകള്‍ നിരത്തിലിറങ്ങിയതിന്റെ 200 ആം വര്‍ഷത്തിലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
പുരാതന കഥകളാല്‍ നിറഞ്ഞു നില്‍ക്കുന്ന മൂന്നാറിലെ ജീവിതരീതിക്ക് സൈക്കിളുമായി ഒരുപാട് ബന്ധമുണ്ട്. തോട്ടം മേഖലയ്ക്ക് പ്രാധാന്യമുള്ള ഇവിടുത്തെ അളുകള്‍ വ്യാപകമായി സൈക്കിള്‍ ഉപയോഗിച്ചിരുന്ന കാലമുണ്ടായിരുന്നു. മൂന്നാറിന്റെ ദ്രിശ്യ ഭംഗികള്‍ പുറം ലോകത്തെ അറിയിച്ചതില്‍ പോലും സൈക്കിളിന് പങ്കുണ്ട്. 1985ല്‍ ഒരു കൂട്ടം യുവാക്കള്‍ ഇവിടുത്തെ വിനോദസഞ്ചാരത്തിന്റെ പ്രത്യേകതകള്‍ വിവരിക്കുന്ന ലഘുലേഖകളുമായി കേരളത്തിലെ വിവിധ ജില്ലകളിലേക്ക് സൈക്കിള്‍ യാത്ര നടത്തിയിരുന്നു.
മൂന്നാര്‍ സ്നേഹിക്കുന്ന വിനോദ സഞ്ചാരികള്‍, പട്ടണത്തിലെ വിവിധ സൈക്കിള്‍ ശാലകളില്‍ നിന്ന് ഇവ വാടകയ്ക്കെടുത്താണ് വിവിധ സ്ഥലങ്ങളിലേക്ക് പോയിരുന്നത്. ഇത്തരത്തിലുള്ള ഓര്‍മ്മകള്‍ അയവിറക്കുകയാണ് സൈക്കിള്‍ കാര്‍ണിവല്‍ കൊണ്ടുദ്ദേശിക്കുന്നത്. മൂന്നാറിലെ സാഹസിക ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന, കെസ്റ്ററല്‍ അഢ്വഞ്ചേഴ്സാണ് സൈക്കിള്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചത്. ഇതിനോട് അനുബന്ധിച്ചു സൈക്കിള്‍ റാലി, സൈക്കിളുകളുടെ പ്രദര്‍ശനം, സൈക്കിളുകളുടെ ചരിത്രം എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു കാര്‍ണിവല്‍.
Post Your Comments