കണ്ണൂര്‍: കെ.എം.ഷാജി എംഎല്‍എയ്ക്കെതിരെ അഴിമതിയാരോപണവുമായി രംഗത്ത് വന്നിരിക്കുന്നത് മുസ്ലിം ലീഗ് നേതാവാണ്. ലീഗിന്റെ ഓഫീസ് നിര്‍മ്മാണവുമായി കിട്ടേണ്ടിയിരുന്ന 25 ലക്ഷം രൂപ എംഎല്‍എ തട്ടിയെടുത്തുവെന്നാണ് കണ്ണൂര്‍ ജില്ലാകമ്മിറ്റിക്ക് നല്‍കിയിരിക്കുന്ന പരാതി.
പുതിയ ബാച്ച് സ്കൂളില്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടു 2014ല്‍ നല്‍കിയ പരാതിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഹയര്‍സെക്കണ്ടറി ബാച്ചിന് പകരം മുസ്ലിം ലീഗ് ഓഫീസ് നിര്‍മ്മാണത്തിന് 25 ലക്ഷം രൂപ ഉപയോഗിച്ചതായും കത്തില്‍ ആരോപിക്കുന്നു. പരാതിക്കാരനെ മുസ്ലിം ലീഗ് നിലവില്‍ പുറത്താക്കിയിരിക്കുകയാണ്. പരാതിക്ക് പാര്‍ട്ടി മറുപടി നല്‍കിയിട്ടുമില്ല. വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കെ എം ഷാജി എം.എല്‍.എ അറിയിച്ചു.
Post Your Comments