ഗുവാഹാട്ടി: റോഹിംഗ്യന്‍ അഭയാര്‍ഥികളെ പിന്തുണച്ചു സംസാരിച്ചതിന്റെ പേരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവിനെ അസം ബി.ജെ.പി പുറത്താക്കി. ഭാരതീയ ജനതാ മസ്ദൂര്‍ മോര്‍ച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബേനസീര്‍ അര്‍ഫാനെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
മുത്തലാഖ് വിഷയത്തില്‍ പാര്‍ട്ടിക്കുവേണ്ടി ശക്തമായ പ്രചാരണം നടത്തിയ നേതാക്കളില്‍ ഒരാളാണ് ബേനസീര്‍.
മ്യാന്‍മാര്‍ സര്‍ക്കാരിന്റെ റോഹിംഗ്യന്‍ നിലപാടിനെതിരെ സംഘടിപ്പിച്ച ഉപവാസ സമരത്തിന് പിന്തുണ തേടിക്കൊണ്ട് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റാണ് ബേനസീറിന് ഇപ്പോള്‍ വിനയായിരിക്കുന്നത്. ബേനസീര്‍ ബിജെപിയില്‍ ചേര്‍ന്നത് 2012 ലാണ് . കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുകയും ചെയ്തിരുന്നു.
Post Your Comments