തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഭാര്യ, സോനാല്‍ ഷാ കേരളത്തിലെയും തമിഴ്നാട്ടിലെയും ക്ഷേത്രങ്ങളില്‍ തീര്‍ഥാടനത്തിനെത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തെക്കേ ഇന്ത്യയില്‍ പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ഭാര്യ സോനാല്‍ ഷായുടെ തീര്‍ഥയാത്ര. ശ്രീപത്മനാഭസ്വാമി ക്ഷേത്രദര്‍ശനത്തോടെയായിരുന്നു യാത്രയ്ക്ക് തുടക്കം. കാര്യമായ സുരക്ഷാ സന്നാഹങ്ങളില്ലാതെയാണു ദര്‍ശനത്തിനെത്തിയത്.
രാവിലെ ഏഴിനു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ അവര്‍ ഒന്നരമണിക്കൂറിലേറെ ഇവിടെ ചെലവഴിക്കുകയുണ്ടായി. ശ്രീകോവിലില്‍ പൂജിച്ച താമരപ്പൂക്കള്‍ പ്രസാദമായി ഏറ്റുവാങ്ങി.കേരളത്തിലെയും തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനാണ് ഇവരുടെ ലക്ഷ്യം.
Post Your Comments