Latest NewsNewsInternational

ലോക മുത്തശ്ശി വിടവാങ്ങി

കിംഗ്സ്റ്റണ്‍: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വനിതയായി ഗിന്നസ് ബുക്ക് അംഗീകരിച്ച ജമൈക്കയിലെ വ​യ​ല​റ്റ്​ മോ​സ്​ ബ്രൗ​ണ്‍ (117) അന്തരിച്ചു. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 15നാ​ണ്​ മോസ് ബ്രൗ​ണ്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മു​ള്ള വ്യ​ക്​​തി​യാ​യത്. ഇറ്റലിയില്‍ നിന്നുള്ള എമ്മ മോറാനോയുടെ മരണത്തോടെയാണ് മോ​സ്​ ബ്രൗ​ണ്‍ ലോക മുത്തശ്ശിയായത്.

1900 മാര്‍ച്ച്‌ 15ന് ട്രി​ല​വ്​​നി​യി​ലാ​ണ്​ മോസ് ബ്രൗ​ണിന്റെ ജ​ന​നം. സംഗീതാധ്യാപികയായിരുന്ന മോസ് ബ്രൗ​ണ്‍ വാദ്യോപകരണങ്ങള്‍ വായിക്കുന്നതിലും മികവ് പുലര്‍ത്തിയിരുന്നു. 1997ല്‍ ഭര്‍ത്താവ് മരിച്ച ശേഷം പള്ളിയിലെ സ്റ്റോര്‍ കീപ്പറായും ജോലി ചെയ്തു. മ​ന​സ്സി​ല്‍ യു​വ​ത്വം സൂ​ക്ഷി​ക്കു​ന്ന​താ​ണ്​ ആ​രോ​ഗ്യ​ത്തി​​ന്‍റെ ര​ഹ​സ്യ​മെ​ന്നും ഒ​രി​ക്ക​ല്‍ അ​വ​ര്‍ പറഞ്ഞിരുന്നു.

ജപ്പാനിലെ നാബി താജിമയാണ് പുതിയ ലോകമുത്തശ്ശി. 1900 ഓഗസ്റ്റ് നാലിനാണ് തജിമ ജനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button