ബംഗളുരു: അർദ്ധരാത്രിയിലെ കാർ റേസ് കൗമാരക്കാരന് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി കാറോട്ട മത്സരം നടത്തിയ മൂന്നു കുട്ടികളിൽ ഒരാളാണ് മരിച്ചത്. 50 കിലോമീറ്ററിലധികം വേഗതയിലാണ് തങ്ങൾ വാഹനമോടിച്ചതെന്നു ചികിത്സയിൽ കഴിയുന്ന കുട്ടികൾ പോലീസിനോടു പറഞ്ഞു. മൂവരും ഓടിച്ച വാഹനങ്ങൾ പൂർണമായി തകർന്നു.
നഗരത്തിലെ ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർഥികളാണു അപകടത്തിൽപെട്ടത്. പുലർച്ചെ മൂന്നു മണിയോടെ ക്ഷിതാക്കളുടെ ഉടമസ്ഥതയിലുള്ള കാറിലാണ് കുട്ടികൾ മത്സരിച്ചത്. ഫ്ളൈഓവറിൽനിന്നു പുറത്തുവരുന്നതിനിടെ രണ്ടു കാറുകൾ അപകടത്തിൽപെട്ടു. സ്കോഡ കാർ ഓടിച്ചിരുന്ന പതിനേഴുകാരനാണ് മരിച്ചത്. മറ്റൊരു കുട്ടി ഓടിച്ചിരുന്ന ഇന്നോവ കാർ മീഡിയർ തകർത്ത് എതിർവശത്തുനിന്നെന്നിയ ലോറിയിൽ ഇടിച്ചു. മൂന്നാമൻ ഓടിച്ചിരുന്ന എസ് യുവിയും അപകടത്തിൽപ്പെട്ടെന്നും പോലീസ് പറഞ്ഞു.
ചികിത്സയിൽ കഴിയുന്ന കുട്ടികളെയും കാറിന്റെ ഉടമസ്ഥരായ രക്ഷിതാക്കളെയും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തു. രക്ഷിതാക്കൾ മൂവരെയും അറസ്റ്റ് ചെയ്തെന്നും ഇവരിൽ രണ്ടുപേർ നഗരത്തിലെ കോർപറേറ്റ് കന്പനിയിലെ ഐടി ഉദ്യോഗസ്ഥരാണെന്നും പോലീസ് പറഞ്ഞു.
Post Your Comments