സോള്‍ : ഇന്ത്യന്‍ ബാഡ്മിന്റണ്‍ സെന്‍സേഷന്‍ പി.വി.സിന്ധു കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ജേതാവായി. ഫൈനലില്‍ ജപ്പാന്റെ ലോകചാംപ്യന്‍ നൊസോമി ഒകുഹാരയെ 22-20, 11-21, 21-18 എന്ന സ്കോറിനാണ് സിന്ധു തോല്‍പ്പിച്ചത്. കഴിഞ്ഞ മാസം ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സിന്ധു ഒകുഹാരയോട് പരാജയപ്പെട്ടതിനുള്ള മധുരപ്രതികാരമായി ഈ വിജയം. സിന്ധുവിന്റെ മൂന്നാം സൂപ്പര്‍ സീരീസ് കിരീടമാണിത്.
Post Your Comments