Latest NewsNewsIndia

പിറന്നാൾ ദിനത്തിൽ അമ്മയുടെ അനുഗ്രഹം തേടി നരേന്ദ്രമോദി

ന്യൂഡൽഹി: തന്റെ 67 ആം പിറന്നാള്‍ ദിനത്തില്‍ അമ്മയുടെ അരികിലെത്തി അനുഗ്രഹം വാങ്ങി നരേന്ദ്രമോദി. കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരുമടക്കമുള്ള നേതാക്കള്‍ പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. മോദിയുടെ മണ്ഡലമായ വാരണാസിയില്‍ മധുരം വിതരണം ചെയ്തും കുട്ടികള്‍ക്ക് പഠനസാമഗ്രികള്‍ കൈമാറിയുമാണ് പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാംപുകളും രക്തദാനക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്.

മോദിയുടെ സ്വച്ഛ് ഭാരത് മുദ്രാവാക്യമേറ്റെടുത്ത് പലയിടത്തും ബിജെപി പ്രവര്‍ത്തകര്‍ ശുചീകരണപ്രവര്‍ത്തനങ്ങൾ നടത്തുന്നുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ റാഞ്ചിയില്‍ നടക്കുന്ന പരിപാടികളിലും കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ന്യൂഡല്‍ഹി കീര്‍ത്തി നഗറിലും റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ചെന്നൈയിലും കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ മുംബൈയിലും നടക്കുന്ന ചടങ്ങുകളിലും പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button