മൈക്രോമാക്സിന്റെ ഭാരത് 2 പ്ലസ്, ഭാരത് 3, ഭാരത് 4 സ്മാര്‍ട്ഫോണുകള്‍ വിപണിയിൽ. 4ജി വോള്‍ടി സൗകര്യ മുള്ള ഫോണുകളാണ് ഇവ. 4 ഇഞ്ച് ഡബ്ല്യുവിജിഎ ടിഎഫ്ടി ഡിസ്പ്ലേയാണ് ഭാരത് 2 പ്ലസിന്. ആന്‍ഡ്രോയിഡ് 7 ന്യൂഗട്ടല് പ്രവര്‍ത്തിക്കുന്ന ഫോണില്‍ 1ജിബി റാമും 8 ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. 1600 mAh ബാറ്ററിയാണ് ഫോണിനുള്ളത്. മെഗാപിക്സലിന്റെ ചെറിയ ക്യാമറ, 2 മെഗാപിക്സലുള്ള സെൽഫി കാമറ, ഡ്യുവല്‍ സിം എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
480 x 854 പിക്സലിന്റെ 4.5 ഇഞ്ച് ഡബ്ല്യുവിജിഎ ടിഎഫ്ടി ഡിസ്പ്ലേയാണ് ഭാരത് 3 യ്ക്ക്. ആന്‍ഡ്രോയിഡ് ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ എംടി6737എം പ്രൊസസറാണുള്ളത്. ഒപ്പം 1ജിബി റാമും 8 ജിബി സ്റ്റോറേജുമുണ്ട്. 2000 മില്ലി ആംബിയറിന്റെ ബാറ്ററി, 5 മെഗാപിക്സല്‍ പിന് ക്യാമറ, 2 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ, ഡ്യുവല്‍ സിം എന്നിവയാണ് ഫോണിന്റെ പ്രത്യേകതകൾ.
720 x 1280 പിക്സലിന്റെ 5 ഇഞ്ചിന്റെ എച്ച്ഡി ടിഎഫ്ടി ഡിസ്പ്ലേയാണ് ഭാരത് 4നുള്ളത്. 2500 mAH ബാറ്ററിയുള്ള ഫോണില്‍ 180 മണിക്കൂര്‍ വരെ സ്റ്റാന്റ് ബൈ മോഡില്‍ ചാര്‍ജ് നില്ക്കും. രണ്ട് ക്യാമറകളും അഞ്ച് മെഗാപിക്സലിന്റേതാണ്.
Post Your Comments