തിരുവനന്തപുരം: മഴ ശക്തമായതോടെ പലയിടത്തും അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സുരക്ഷയൊരുക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കനത്ത മഴയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സംരക്ഷണവും സഹായവുമൊരുക്കാന് അദ്ദേഹം ആവശ്യപ്പെട്ടു.
സംരക്ഷണമൊരുക്കാന്‍ സിപിഐ എം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് കോടിയേരി പറയുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. പല പ്രദേശങ്ങളും ഒറ്റപ്പെട്ടുപോയതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഉരുള്‍പൊട്ടലുകളും വെള്ളപ്പൊക്കവും പല ഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്.
മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് സംരക്ഷണമൊരുക്കിക്കൊണ്ട് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ സജീവ പങ്കാളികളാകണമെന്ന് കോടിയേരി പറഞ്ഞു.
Post Your Comments