പാറ്റ്ന: ജനതാദൾ യുണൈറ്റഡ് പാര്‍ട്ടി ഒൗദ്യോഗികമായി പിളർന്നു. ഇതു സംബന്ധിച്ച നിർണായക തീരുമാനം സ്വീകരിച്ചത് പാറ്റ്നയിൽ ചേർന്ന യോഗത്തിലാണ്. ഛോട്ടുഭായ് വാസവയെ ശരദ് യാദവ് പക്ഷം ജെഡിയു ആക്ടിംഗ് പ്രസിഡന്റായി തെരഞ്ഞെടുത്തു. തങ്ങളുടെ പക്ഷമാണ് ഒൗദ്യോഗികമെന്ന് ശരദ് യാദവ് അവകാശപ്പെട്ടു. ബിജെപിയുമായി ചേർന്നു മുഖ്യമന്ത്രി നിതീഷ് കുമാർ അധികാരം പിടിച്ചെടുത്തതാണ് പിളർപ്പിലേക്കു നയിച്ചത്.
ജനതാദൾ ഒൗദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നം തങ്ങളുടെ പക്ഷത്തിന് അനുവദിക്കണമെന്ന ശരദ് യാദവ് പക്ഷത്തിന്റെ അപേക്ഷ കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു. വേണ്ടത്ര തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. നിതീഷ് കുമാർ നേതൃത്വം നൽകുന്ന ജെഡിയു പക്ഷമാണ് ഒൗദ്യോഗികമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു.
ബിജെപിയോടെ നിതീഷ് കുമാർ ചേർന്നതു മുതൽ ശരദ് യാദവ് പാർട്ടിയുമായി ഇടഞ്ഞു . രാജ്യസഭാ നേതൃസ്ഥാനത്തുനിന്നും ശരത് യാദവിനെ ജെഡിയു പുറത്താക്കിയിരുന്നു. ബിഹാർ മുഖ്യമന്ത്രിയും ജെഡിയു ഒൗദ്യോഗിക പക്ഷം അധ്യക്ഷനുമായ നിതീഷ് കുമാറിന്റെ തീരുമാനങ്ങൾ യോഗം റദ്ദു ചെയ്തതായി പ്രഖ്യാപിച്ചു
Post Your Comments