ബംഗളൂരു: സാമ്പാർ മോശമാണെന്ന് ഭർത്താവ് കുറ്റപെടുത്തിയതിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. പടിഞ്ഞാറൻ ബംഗളൂരുവിലെ ചോലൂർപാളയത്ത് എസ്പി റോഡിൽ ഇലക്ട്രോണിക് ഷോപ്പ് നടത്തുന്ന ശ്രീനിവാസന്റെ(55) ഭാര്യ നാഗരത്നമ്മയാണ് മരിച്ചത്. വർഷങ്ങളായി പക്ഷാഘാതത്തെ തുടർന്ന് ശ്രീനിവാസൻ തളർന്ന് കിടപ്പിലായിരുന്നെന്നും നിസാരകാര്യങ്ങളെ ചൊല്ലി ദമ്പതികൾ വഴക്കുണ്ടാക്കിയിരുന്നതായി ബന്ധുക്കൾ പറയുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച്ച സാമ്പാറിനെച്ചൊല്ലി ദമ്പതികൾ വഴക്കുണ്ടാക്കി. ജോലിക്കുപോകാതെ വീട്ടിൽ ഇരിക്കുന്നതുകൊണ്ടാണ് തനിക്ക് മോശം ഭക്ഷണം തരുന്നെന്ന് ശ്രീനിവാസൻ പറഞ്ഞു. എന്നാൽ താൻ അത്തരത്തിൽ ഉദ്യേശിച്ചിട്ടില്ലെന്ന് നാഗരത്നമ്മ പറഞ്ഞെങ്കിലും ശ്രീനിവാസൻ ഇത് അംഗീകരിക്കാതെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. ഇതിൽ മനംനൊന്താണ് നാഗരത്നമ്മ മുറിയിൽ തൂങ്ങി മരിച്ചത്.
Post Your Comments