Latest NewsNewsIndia

അച്ഛന്റെ വഴിവിട്ട ബന്ധത്തെ ചോദ്യം ചെയ്ത മകള്‍ക്ക് കിട്ടിയത്

ലക്‌നൗ: ഒന്നില്‍ കൂടുതല്‍ വിവാഹം ചെയ്ത അച്ഛനെ ചോദ്യം ചെയ്ത മകള്‍ക്ക് കിട്ടിയത് ദുരന്തം. മകള്‍ക്കുനേരെ ആസിഡ് ആക്രമണം ചെയ്യുകയായിരുന്നു പിതാവ്. കുശ്ബൂ ദേവി എന്ന 21-കാരിയാണ് ക്രൂരത അനുഭവിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ഇവര്‍.

40കാരനായ പിതാവ് മണിക് ചന്ദ്ര നാട്ടില്‍ മുഴുവന്‍ നടന്നു വിവാഹം ചെയ്ത് പെണ്‍കുട്ടികളെ വീട്ടില്‍ കൊണ്ടുവന്നു താമസിക്കുകയാണ് പതിവ്. ചോദ്യം ചെയ്ത മകളെ മര്‍ദ്ദിക്കുകയും ആസിഡ് ഒഴിക്കുകയുമായിരുന്നു. 16-കാരിയായ അനിയത്തിയെയും അച്ഛന്‍ വില്‍ക്കാന്‍ ശ്രമിച്ചെന്നാണ് പറയുന്നത്. തന്നെയും വില്‍ക്കാന്‍ അച്ഛന്‍ ശ്രമിച്ചിരുന്നതായി കുശ്ബു പറയുന്നു. അതില്‍ നിന്ന് താന്‍ രക്ഷപ്പെട്ടു. എന്നാല്‍, അനിയത്തിയെ 30 വയസ്സുള്ള ഒരാള്‍ക്ക് വിറ്റതോടെയാണ് കുശ്ബു പൊലീസില്‍ പരാതിപ്പെട്ടത്.

തന്റെ അമ്മയെ വീട്ടില്‍ നിന്ന് അടിച്ചിറക്കിവിട്ടശേഷം ചെറിയ പെണ്‍കുട്ടികളെ കൊണ്ടുവരുന്നതായിരുന്നു മണിക്കിന്റെ രീതിയെന്നും കുശ്ബു പറയുന്നു. പൊലീസ് അറസ്റ്റ് ചെയ്യുമെന്നുറപ്പായതോടെ, മണിക് മകളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഭര്‍ത്താവ് വിനോദ് കുമാറിനും മകള്‍ തൃഷയ്ക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്നു കുശ്ബു. പുലര്‍ച്ചെ മൂന്നുമണിയോടെ മണിക്ക് വീട്ടിലെത്തുകയും തന്നെ വിളിച്ചഴുന്നേല്‍പ്പിച്ച് ആസിഡ് ഒഴിക്കുകയുമായിരുന്നുവെന്ന് കുശ്ബു പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button