സ്ത്രീകളുടെ ആരോഗ്യത്തേയും ശുചിത്വത്തേയും ഒരു പോലെ നിഷ്കര്‍ഷിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ അതിന് വേണ്ട തരത്തിലുള്ള പ്രാധാന്യമുണ്ടോ എന്നതാണ് സംശയം. 2011- ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയില്‍ 89 ശതമാനം സ്ത്രീകള്‍ ശുചിത്വത്തിന്‍റെ അഭാവം നേരിടുന്നു. ഇതില്‍ ഏറ്റവും പ്രധാനം ആര്‍ത്തവ ശുചിത്വം തന്നെയാണ്. വാക്കുകളില്‍ മാത്രം ഒതുങ്ങി പോകുന്നവയാണ് നമ്മുടെ ശുചിത്വബോധം എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീയുടെ ശരീരത്തിന് ജീവിതകാലം മുഴുവന്‍ ഒട്ടേറെ ശാരീരിക വ്യതിയാനങ്ങള്‍ ഉണ്ടാകും. അത് കൊണ്ട് തന്നെ ബാല്യകാലം മുതലേ ശ്രദ്ധിക്കണം. പരിപാലനം ശരിയായ ഇല്ലാത്തതു കൊണ്ടും സ്ത്രീകളില്‍ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ കാണാറുണ്ട്. വീട്ടിലെയും ഓഫീസിലെയും തിരക്കുകള്‍ക്കിടയിലും സ്ത്രീക്ക് സ്വന്തം ശരീരത്തെ ആരോഗ്യത്തോടെ പരിപാലിക്കാന്‍ കഴിയാറില്ല. ശുചിത്വമില്ലാത്ത ബാത്ത് റൂമുകളും, സാനിറ്ററി നാപ്കിന്‍ 6 മണിക്കൂര്‍ കഴിയുമ്പോഴെങ്കിലും മാറാത്തതും എല്ലാം രോഗങ്ങള്‍ക്ക് വഴി വെക്കുന്നു.
നമ്മുടെ സമൂഹത്തില്‍ ആര്‍ത്തവത്തെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ പോലും മടിക്കുന്നവരാണ് മിക്ക സ്ത്രീകളും തൊഴില്‍ സ്ഥലത്ത് പോകാന്‍ പറ്റാത്ത രീതിയിലുള്ള ശാരീരിക പ്രശ്നങ്ങള്‍ ഉള്ളവര്‍ പോലും വേറെ എന്തെങ്കിലും പറഞ്ഞാണ് അവധി എടുക്കുന്നത്. സ്ത്രീകള്‍ തന്നെ അവര്‍ക്ക് വേണ്ട സൗകര്യം ചോദിക്കാത്തതും വളരെ വലിയ ദുരിതങ്ങള്‍ക്ക് കാരണമാകും . പാശ്ചാത്യ രാജ്യങ്ങളില്‍ ഇയിടെ ചര്‍ച്ച ചെയ്യപെട്ട വിഷയമാണ് പീരീഡ് ലീവ് അല്ലെങ്കില്‍ ആര്‍ത്തവ സമയത്തെ ലീവ്, ശരീരത്തിനു പി. എം. എസ് പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ട് ഈ സമയങ്ങള്‍ ലീവ് അത്യാവശ്യമുള്ളവര്‍ക്ക് നല്‍കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പോലും പറയുന്നത്.
Post Your Comments