
ന്യൂഡല്‍ഹി: ബിജെപി എംപി മഹന്ദ് ചന്ദ്നാഥ് (61) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്നു ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. രാജസ്ഥാനിലെ അല്‍വാറില്‍നിന്നുള്ള എംപിയാണ് മഹന്ദ്.
2014ല്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജിതേന്ദ്ര സിംഗിനെ പരാജയപ്പെടുത്തിയാണ് മഹന്ദ് പാര്‍ലമെന്‍റിലേക്ക് വിജയിച്ചത്. മഹന്ദിന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ തുടങ്ങിയവര്‍ അനുശോചിച്ചു.
Post Your Comments