Latest NewsNewsIndia

പാകിസ്ഥാനെതിരായ യുദ്ധത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മാര്‍ഷല്‍ അര്‍ജന്‍ സിങ് അന്തരിച്ചു

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരായ 1965-ലെ യുദ്ധത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മാര്‍ഷല്‍ അര്‍ജന്‍ സിങ് (98) അന്തരിച്ചു. പ്രായാധിക്യവും രോഗബാധകളും മൂലം അവശനിലയിലായ അദ്ദേഹം കരസേനയുടെ റിസര്‍ച്ച്‌ ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ സൈനിക ആസ്​പത്രിയില്‍വെച്ച് ശനിയാഴ്ച രാത്രി 7.47-നായിരുന്നു അന്ത്യം.

വ്യോമസേനയിലെ ഏറ്റവും ഉയര്‍ന്ന പദവിയായ ‘മാര്‍ഷല്‍ ഓഫ് ദി ഇന്ത്യന്‍ എയര്‍ഫോഴ്‌സ്’ ലഭിച്ച ഏക ഉദ്യോഗസ്ഥനാണ് അര്‍ജന്‍ സിങ്. വ്യോമസേനയിലെ സര്‍വീസ് കാലത്തെ മികവു പരിഗണിച്ച് 2002 ജനുവരിയിലാണു കേന്ദ്ര സര്‍ക്കാര്‍ അര്‍ജന്‍ സിങ്ങിന് “മാര്‍ഷല്‍ ഓഫ് ദി എയര്‍ഫോഴ്സ്” പദവി നല്‍കിയത്. അതോടെ എയര്‍ഫോഴ്സിന്റെ ചരിത്രത്തിലെ ആദ്യ ഫൈവ് സ്റ്റാര്‍ റാങ്ക് ഓഫിസറായി അദ്ദേഹം. സിങ്ങിന്റെ 97-ാം ജന്മവാര്‍ഷികമായ 2016-ല്‍ ബംഗാളിലെ പനഗഢ് എയര്‍ബേസിന് ‘എയര്‍ഫോഴ്‌സ് സ്റ്റേഷന്‍ അര്‍ജന്‍ സിങ്’ എന്ന് പേര് നൽകിയിരുന്നു . ജീവിച്ചിരിക്കുന്ന വ്യക്തിയുടെ പേര് ആദ്യമായാണ് ഒരു എയര്‍ബേസിന് നല്‍കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, വ്യോമസേനാ മേധാവി ബി.എസ്. ധനോവ തുടങ്ങി സര്‍ക്കാരിലെയും സൈന്യത്തിലെയും ഉന്നതര്‍ ആശുപത്രിയിലെത്തി ഇദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button