Latest NewsNewsIndia

മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ ശമ്പളം കുറയും

ഗുവാഹത്തി: മാതാപിതാക്കൾ ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കളെ സംരക്ഷിച്ചില്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം കുറയും. ഇത്തരത്തിലുള്ളവരുടെ ശമ്പളത്തിൽനിന്നു പിഴ ഈടാക്കുന്ന അസം എംപ്ലോയീസ് പേരന്റൽ റസ്‌പോൺസിബിലിറ്റി ആൻഡ് നോംസ് ഫോർ അക്കൗണ്ടബിലിറ്റി ആൻഡ് മോണിറ്ററിങ് ബിൽ (പ്രണാം) അസം നിയമസഭ പാസാക്കി. ഇത്തരം ഒരു നിയമം രാജ്യത്ത് ആദ്യമായാണ് വരുന്നത്.

ഭരണപക്ഷവും പ്രതിപക്ഷവും ധനമന്ത്രി ഹിമാന്ദ ബിശ്വശർമ അവതരിപ്പിച്ച ബില്ലിനെ പിന്തുണച്ചു. മാതാപിതാക്കൾ ഉൾപ്പെടെയുള്ള ആശ്രിതരെ സർക്കാർ ഉദ്യോഗസ്ഥർ സംരക്ഷിക്കുന്നത് ഉറപ്പു വരുത്തുന്നതിനാണു ബില്ല്. ഉദ്യോഗസ്ഥരായ മക്കൾ സംരക്ഷിക്കുന്നില്ലെങ്കിൽ മാതാപിതാക്കൾക്കു മക്കൾ ജോലിചെയ്യുന്ന വകുപ്പിന്റെ അധികാരിക്ക് പരാതി നൽകാം.

വകുപ്പു മേധാവി ഇരുവിഭാഗത്തെയും കേട്ടശേഷം പിഴ ഈടാക്കും. ഉദ്യോഗസ്ഥന്റെ ശമ്പളത്തിന്റെ 10 മുതൽ 15 ശതമാനം വരെ കിഴിവു ചെയ്തു മാതാപിതാക്കൾക്കു നേരിട്ടു നൽകും. മാതാപിതാക്കൾ ദൈവത്തിനു തുല്യമായിട്ടാണ് ഇന്ത്യൻ സംസ്‌കാരത്തിൽ കാണുന്നത്. എന്നാൽ, പുതിയ കാലത്ത് അവർ അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും ബില്ല് അവതരിപ്പിച്ച ഹിമാന്ദ ബിശ്വശർമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button