KeralaNewsInternational

മെട്രോ സ്ഫോടനത്തില്‍ നടുങ്ങി കേരളത്തിലെ ഒരു കുടുംബം…!

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ലണ്ടന്‍ മെട്രോയില്‍ നടന്ന സ്ഫോടനത്തില്‍ നടുങ്ങിയത് കേരളത്തിലെ ഒരു കുടുംബമാണ്. ഇപ്പോഴുംആ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. കാരണം മറ്റൊന്നുമല്ല, ട്രെയിനില്‍ ബോംബ് സ്ഥാപിച്ചിരുന്നത് ഒരു പ്ലാസ്റ്റിക്ക് ബക്കറ്റിലാണെന്നതാണ് വിഷയം.

11 വര്‍ഷം മുന്‍പ് ലണ്ടനില്‍ നടന്ന സ്ഫോടനപരമ്പരയാണ് ഈ ഞെട്ടലിനു കാരണം. 2005 ജൂലൈയില്‍ 21 ന് ലണ്ടന്‍ നഗരത്തിലുണ്ടായ നാല് വന്‍ സ്ഫോടനങ്ങള്‍ക്ക് ഉപയോഗിച്ചതും പ്ലസ്റ്റിക്ക് ബക്കറുകളിലായിരുന്നു. പിന്നീട് പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങളില്‍ നടത്തിയ പരിശോധനയില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഡല്‍റ്റ് 6250 എന്ന ലേബല്‍ സ്‌കോട്ലാന്‍ഡ് യാര്‍ഡിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതുമായാണ് നമ്മുടെ തലസ്ഥാന നഗരിയ്ക്ക് ബന്ധം.

തിരുവനന്തപുരത്ത് മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്സ് ആന്‍ഡ് തെര്‍മോവെയര്‍ എന്ന സ്ഥാപനം നിര്‍മ്മിച്ചതാണ് ഡല്‍റ്റാ 6250 എന്ന ആറേകാല്‍ ലിറ്റര്‍ സംഭരണശേഷിയുള്ള പ്ലാസ്റ്റിക് ജാര്‍. അന്ന് അതിലായിരുന്നു ബോംബ് വച്ചിരുന്നത്. ഇതെത്തുടര്‍ന്ന് സ്‌കോട്ലാന്‍ഡ് യാര്‍ഡ് സ്ഥാപനത്തില്‍ അന്വേഷിച്ചു വിവരവുമെടുക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ലണ്ടനിലെ പാര്‍സണ്‍സ് ഗ്രീന്‍ ഭൂഗര്‍ഭ മെട്രോ റെയില്‍ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

ഐഎസിന്റെ വെറുപ്പാണ് സ്ഫോടനത്തിനു പിന്നിലെന്ന് അമാഖ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ സംഘടന അവകാശപ്പെടുന്നു.

ലണ്ടന്‍ നഗരത്തിന്റെ തെക്കുപടിഞ്ഞാറ് പാര്‍സണ്‍സ് ഗ്രീന്‍ ഭൂഗര്‍ഭ മെട്രോ റെയില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലുണ്ടായ സ്ഫോടനത്തില്‍ 29 പേര്‍ക്കു പരിക്കേറ്റിരുന്നു. ഭീകരാക്രമണമാണിതെന്നു സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button