CinemaLatest NewsMovie SongsBollywoodEntertainment

കങ്കണയുടെ സിമ്രാൻ ഇന്ത്യക്കാരി സന്ദീപ് കൗർ

കങ്കണയുടെ സിമ്രാൻ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു തുടങ്ങുന്ന ഈ അവസരത്തിലാണ് സിമ്രാൻ എന്ന ചിത്രം ഒരു കെട്ടുകഥയല്ല മറിച്ചു ഒരു ഇന്ത്യക്കാരി പെൺകുട്ടിയുടെ ജീവിതമാണെന്ന വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.കങ്കണയുടെ സിമ്രാൻ ഛത്തീസ്ഖഡിലെ ഒരു പരമ്പരാഗത കുടുംബത്തിൽ വളർന്നു പിന്നീട് അമേരിക്കയിലെ ചൂതാട്ട രാജ്ഞി എന്ന് അറിയപ്പെട്ട സന്ദീപ് കൗർ ആണെന്ന സത്യം എത്രപേർക്കറിയാം ?

1989 ഛത്തീസ്ഗഡിലെ ഒരു കുടുംബത്തിലാണ് സന്ദീപ് കൗറിന്റെ ജനനം. ഏഴ് വയസ്സുള്ളപ്പോള്‍ അവള്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന അച്ഛന്റെ അടുത്തേക്ക് അമ്മയ്ക്കും സഹോദരന്‍മാര്‍ക്കുമൊപ്പം താമസം മാറി.അമേരിക്കയിലെ മറ്റു കുടുംബങ്ങളില്‍നിന്ന് വളരെ വ്യത്യസ്തമായിരുന്നു കൗറിന്റെ കുടുംബം. ഫോൺ, ടെലിവിഷൻ എന്നിവ ഉപയോഗിക്കുന്നതിനും സൗഹൃദം സ്ഥാപിക്കുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു.പനിയെ തുടര്‍ന്ന് പതിനാലാം വയസ്സില്‍ കുറച്ചുനാള്‍ ആസ്പത്രിയില്‍ കിടന്ന കൗറിനെ അവിടുത്തെ നഴ്സിന്റെ പരിചരണം ഏറെ സ്വാധീനിക്കുകയും അതേത്തുടർന്ന് നേഴ്സ് ആകുമെന്ന് ദൃഢ പ്രതിജ്ഞ എടുക്കുകയും ചെയ്തു. കാലിഫോര്‍ണിയയിലെ സക്രമെന്റോയിലാണ് കൗര്‍ നഴ്‌സിങ് പഠനത്തിന് ചേര്‍ന്നത്.

ബന്ധുവായ അമന്‍ദീപ്, കൗറിനെ ഇരുപത്തൊന്നാം പിറന്നാള്‍ ദിനത്തില്‍ ലാസ്‌ വേഗാസിലെ ഒരു ചൂതാട്ട കേന്ദ്രത്തിലെത്തിച്ചതാണ് സിമ്രാന്റെ ജീവിതത്തെ മാറ്റിമറിച്ചത്. അതിന്റെ ബലമായി നഴ്സിംഗ് പഠനം ഉപേക്ഷിച്ചു മുഴുവൻ നേരവും ചൂതാട്ടകേന്ദ്രങ്ങളിൽ ചിലവഴിച്ചു തുടങ്ങി.അതൊരു ലഹരിയായി മാറിയപ്പോൾ കൗറിന് നഷ്ടപെട്ടത് ജീവിതത്തിന്റെ താളമായിരുന്നു.വീട്ടുകാരുടെ നിര്‍ന്ധത്തിന് വഴങ്ങി വിവാഹം കഴിച്ച കൗര്‍ ഭര്‍ത്താവിന് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ പോലും ചൂതാട്ടത്തിന് ഉപയോഗിച്ചു. തുടര്‍ന്ന് കൗറുമായുള്ള ബന്ധം അയാൾ ഉപേക്ഷിച്ചു.

ലാസ്‌ വേഗാസിലെ ഒരു കുപ്രസിദ്ധ ഗാങ് കൗറിനെ പിന്തുടരുന്നുണ്ടായിരുന്നു. കൗര്‍ അവര്‍ക്ക് വലിയ ഒരു തുക നല്‍കേണ്ടതുണ്ടായിരുന്നു. വെറും രണ്ട് ദിവസത്തിനുള്ളില്‍ 22 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു അവരുടെ ആവശ്യം. പണം നല്കാൻ കഴിയാത്തതിനാൽ അവർ ആസൂത്രണം ചെയ്ത ബാങ്ക് കവർച്ചയിൽ സഹകരിക്കേണ്ടിവന്നു.അതിനു ശേഷം കൗർ എല്ലാ അർത്ഥത്തിലും ഒരു കൊള്ളക്കാരിയായി മാറുകയായിരുന്നു.ഒരു ദൗത്യത്തില്‍ ബാങ്ക് ജീവനക്കാരെ ബോംബിട്ട് കൊല്ലുമെന്ന് ഭീഷണപ്പെടുത്തിയതോടെ കൗറിന് ‘ബോംബ് ഷെല്‍ ബണ്ടിറ്റ്’ എന്ന ഇരട്ടപ്പേരും ലഭിച്ചു.

അരിസോണ, സാന്റിയാഗോ, ലേക്ക് ഹവാസു, കാലിഫോര്‍ണിയ എന്നിവിടങ്ങളിലെ ബാങ്കുകള്‍ കൗറിന്റെ സംഘം കൊള്ളയടിച്ചു. പല ദൗത്യങ്ങള്‍ക്കും കൗര്‍ നേരിട്ട് നേതൃത്വം നല്‍കി അമേരിക്കൻ പൊലീസിന് തലവേദന സൃഷ്ടിച്ചു.പണം കുന്നൂകൂടിയപ്പോള്‍ കൗറിന് മോഷണം ലഹരിയായി. തുടര്‍ന്ന് അമിത ആത്മവിശ്വാസമായി. സെന്റ് ജോര്‍ജ്ജിലെ ഒരു ബാങ്ക് കവര്‍ച്ചക്കിടെ കൗറും കൂട്ടരും പോലീസ് പിടിയിലായി.

20 വര്‍ഷം തടവും 1.60 കോടി രൂപയുമാണ് കോടതി കൗറിന് ശിക്ഷ വിധിച്ചത്. എന്നാല്‍ തുടര്‍ന്ന് നല്‍കിയ അപ്പീലില്‍ ശിക്ഷ ഇളവ് ചെയ്തു. ബാങ്കുകളില്‍നിന്ന് മോഷ്ടിച്ച പണം മുഴുവനായി തിരിച്ചു നല്‍കണമെന്ന് വിധിച്ചു. കൂടാതെ അഞ്ചര വര്‍ഷം തടവും. കൗര്‍ ഇന്ന് അഴിക്കുള്ളലാണ്. പോലീസ് പിടിയിലാകുമ്പോള്‍ വെറും 24 വയസ്സായിരുന്നു ഈ പെരുങ്കള്ളിയുടെ പ്രായം.സന്ദീപ് കൗറിനെ ഒട്ടും നഷ്ടപ്പെടുത്താതെ സന്ദീപ് കൗര്‍ എന്ന യുവതിയുടെ മാറ്റത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നേര്‍രൂപം തന്നെയാണ് ഈ ചിത്രത്തില്‍ കങ്കണയെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button