CinemaLatest NewsMovie SongsEntertainmentKollywood

രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അദ്ദേഹവുമായി സഹകരിക്കുന്നതിനെക്കുറിച്ച് കമല്‍ഹസ്സന്‍

അഴിമതിയും ദുര്ഭരണവും കാട്ടുന്നുവെന്നും ജനകീയ നേതാക്കള്‍ ഇങ്ങനെ അല്ല പെരുമാരേണ്ടാതെന്നും പല വിമര്‍ശങ്ങളും തമിഴ് നാട് രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി നടന്‍ കമല്‍ഹസ്സന്‍ വിമര്‍ശിച്ചിരുന്നു. കൂടാതെ തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ പാര്‍ട്ടിയുമായി രജനികാന്ത് എത്തുന്നുവെന്ന വാര്‍ത്തയും ഉണ്ട്. ഈ സാഹചര്യത്തില്‍ കമല്‍ഹാസ്സനും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുവെന്നു സൂചന. തന്‍റെ ഫാന്‍സ് അസോസിയേഷനുകളുമായും രാഷ്ട്രീയത്തിലിറങ്ങുമെന്നത് സംബന്ധിച്ച്‌ താരം ആശയവിനിമയം നടത്തിയെന്ന് വാര്‍ത്ത വന്നിരുന്നു.

രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നു കമലഹാസന്‍ പറയുന്നു. രജനീകാന്തിനൊപ്പം സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ വിമുഖതയില്ല. എന്നാല്‍ താന്‍ തിടുക്കപ്പെട്ട് രാഷ്ട്രീയത്തിലേക്കില്ലെന്നും കമലഹാസന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button