ഒരു ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് കാരണം ജെന്നിഫർ ഷെന്‍ നഷ്ടപെട്ടത് കോടിക്കണക്കിനു രൂപയാണ്. മെല്‍ബണിലെ ജെന്നിഫര്‍ ഷെൻ (പേര് യഥാര്‍ഥമല്ല) അമേരിക്കയിലെ ഒരു ഡോക്ടറുമായി ഫെയ്സ്ബുക്കില്‍ സൗഹൃദത്തിലായത് കഴിഞ്ഞ വര്‍ഷമാണ്. തുടർന്നങ്ങോട്ട് അക്യുപങ്ചര്‍ ബിസിനസ് നടത്തുന്ന ജെന്നിഫറിന് ദിവസവും ഡോക്ടറുടെ സന്ദേശങ്ങള്‍ വരാന്‍ തടങ്ങി. പക്ഷെ അവർ ആ സന്ദേശങ്ങള്‍ ഒരു കെണിയായിരുന്നെന്ന് അറിയാന്‍ ഒരുപാട് വൈകിപ്പോയി. ആ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ 570,000 ഡോളർ (ഏകദേശം 3.64 കോടിരൂപ) നഷ്ടമായിരുന്നു.
ജെന്നിഫറിനെ ആഫ്രിക്കയില്‍ നിന്നുളള ഇന്റര്‍നെറ്റ് തട്ടിപ്പ് വീരന്മാരാണ് കുടുക്കിയതെന്നാണ് സൂചന. തട്ടിപ്പുകാരെത്തിയത് അമേരിക്കന്‍ ഓര്‍ത്തോപീഡിക് സര്ജന് ഡോ. ഫ്രാങ്ക് ഹാരിസണ്‍, മലേഷ്യന്‍ കസ്റ്റംസ് ഓഫീസറായ മിഷേല്‍ ടാന്‍, ഒസിബിസി മലേഷ്യന്‍ ബാങ്കിലെ രാജാ ബിന്‍ അബ്ദുളള എന്നീ പേരുകളിലാണ്. ഡോക്ടര്‍ ഫ്രാങ്ക് ഹാരിസണാണ് ജന്നിഫറുമായി ഫെയ്സ്ബുക്കില്‍ സൗഹൃദത്തിലായത്. മറ്റൊരു ഡോക്ടറിന്റെ ചിത്രം വച്ചായിരുന്നു ഇയാളുടെ കളി.
തട്ടിപ്പിന്റെ കഥ നവംബറിലാണ് ആരംഭിക്കുന്നത്. ഡോക്ടറുമായി സൗഹൃദത്തിലായതിനു ശേഷം ഓസ്ട്രേലിയയിലേയ്ക്ക് വന്ന് ബിസിനസ് തുടങ്ങുന്നതിനെ കുറച്ച് ആലോചിക്കുന്നുണ്ടെന്ന് അയാള്‍ പറഞ്ഞു. പിന്നീട് അതേമാസം ഒരു ദിവസം ജെന്നിഫറിന് ഒരു ഫോണ്‍ കോള്‍ വന്നു, താന്‍ ഒരു എയര്‍പോര്‍ട്ടിലാണ് ചില പ്രശ്നങ്ങളിലാണെന്നെല്ലാം പറഞ്ഞ്. 1.5 ദശലക്ഷം യുഎസ് ഡോളര്‍ കൊണ്ടാണ് താന്‍ വന്നതെന്നും ഇത് വലിയൊരു തുകയായതിനാല്‍ കസ്റ്റംസ് പിടിച്ചുവെന്നും പറഞ്ഞു. വലിയ ഒരു തുക പിഴ അടക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും ഡോക്ടര്‍ ഫ്രാങ്ക് ഹാരിസണ്‍ പറഞ്ഞു.
പിന്നീട് ജെന്നിഫറിനെ മിഷേല്‍ ടാന്‍ എന്ന് പരിചയപ്പെടുത്തി ഒരു യുവതി വിളിച്ചു. ഡോക്ടറെ മൂവായിരം ഡോളര്‍ അടച്ചാല്‍ വെറുതെവിടാമെന്ന് പറഞ്ഞു. അവരുടെ സംസാരം കേട്ടപ്പോള്‍ എല്ലാം സത്യമാണെന്ന് വിശ്വസിച്ചു. തുടര്‍ന്ന് പല കാരണങ്ങള്‍ പറഞ്ഞ് 5000, 10000, 20000, 30000 എന്നിങ്ങനെ ഡോളര്‍ തട്ടി. അങ്ങനെ 33 തവണ ജെന്നിഫറില്‍ നിന്ന് അവര്‍ പണം വാങ്ങി. സെക്യൂരിറ്റി ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി, നിയമപരമായ കാര്യങ്ങള്‍ക്ക് എന്നൊക്കെ പറഞ്ഞായിരുന്നു ഇത്.
പിടിച്ചുവെച്ച 1.5 മില്ല്യണ്‍ ഡോളര്‍ ഈ പണം കൂടി അടച്ചാല്‍ വിട്ടുകൊടുക്കും. അതോടെ ജെന്നിഫറിന് ചിലവായത് തിരികെകൊടുക്കും എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്.
Post Your Comments