കാണ്‍പൂര്‍: ക്യാന്‍സര്‍ രോഗിയായ മകന് ദയാവധം ആവശ്യപ്പെട്ട് ഒരമ്മ. രാഷ്ടപതി രാംനാഥ് കോവിന്ദിനാണ് വീട്ടമ്മ കത്തയച്ചത്. കാണ്‍പൂരില്‍ നിന്നുള്ള സ്ത്രീ മകന് അര്‍ബുദ ബാധയാണെന്നും ചികിത്സാ ചെലവ് വഹിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാഷ്ടപതിക്ക് കത്തയച്ചത്.
താൻ പത്ത് വയസ്സുള്ള മകന്റെ അര്‍ബുദ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ ഒരുപാട് ശ്രമിച്ചു. പക്ഷെ തുക കണ്ടെത്താന്‍ തനിക്ക് സാധിച്ചില്ല. അതുകൊണ്ടാണ് ദയാവധത്തിന് അനുമതി തേടുന്നതെന്ന് സ്ത്രീ കത്തില്‍ വ്യക്തമാക്കുന്നു. പക്ഷെ ഇവരുടെ കത്തിന് രാഷ്ട്രപതിയുടെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല.
Kanpur:Woman writes to President Kovind seeking permission to euthanise 10yr-old son suffering from cancer, says treatment costs really high pic.twitter.com/fn9CSPPwrH
— ANI UP (@ANINewsUP) September 15, 2017
Post Your Comments