Latest NewsKeralaNews

ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് സിനിമയില്‍ അപ്രഖ്യാപിത വിലക്ക് : വിധു വിൻസന്റ്

കൊച്ചി:നടിയാക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്‌ത്രീകൾ രൂപീകരിച്ച വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ക്ക് ഇപ്പോൾ സിനിമയിൽ നിന്ന് പല രീതിയിലുള്ള തിക്താനുഭവങ്ങളും നേരിടേണ്ടി വരുന്നുണ്ടെന്ന് ഡബ്ല്യുസിസി അംഗവും സംവിധായകയുമായ വിധു വിൻസന്റ് മാധ്യമങ്ങളോട് പറഞ്ഞു. “പലരും സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു. ചില സംഘടനകളുടെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ഒളിഞ്ഞും തെളിഞ്ഞും പല ഭീഷണികളും ഞങ്ങള്‍ക്കെതിരെ മുഴക്കുന്നുണ്ട്.

ജീര്‍ണതകളേറിയ സിനിമാ മേഖലയിലേക്ക് കാറ്റും വെളിച്ചവും കടത്തിവിടുക എന്ന ഉത്തരവാദിത്തമാണ് ഞങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. കൃത്യമായ ദിശാബോധത്തോടെയാണ് ഞങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. കൃത്യമായ ദിശാബോധത്തോടെയാണ് ഞങ്ങളുടെ സംഘടന മുന്നോട്ടുപോകുന്നത്. അതിന് എന്ത് പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വന്നാലും ഞങ്ങള്‍ പിന്‍മാറാന്‍ തയ്യാറല്ല”. ഞങ്ങള്‍ ചെറിയ ആളുകളാണെങ്കിലും ഈ സംഘടന ഇപ്പോള്‍ കേരളത്തിന് അത്യാവശ്യമാണെന്നും വിധു വിൻസന്റ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button