CricketLatest NewsNewsSportsGulf

യുഎഇയിലെ ദേശീയ ക്രിക്കറ്റ് ടീമില്‍ മലയാളിയും

ദുബായ് : യുഎഇയിലെ ദേശീയ ക്രിക്കറ്റ് ടീമില്‍ മലയാളി സാന്നിധ്യം. യുഎഇ ദേശീയ വനിതാ ക്രിക്കറ്റ് ടീമിലാണ് മലയാളി സാന്നിധ്യം. മലപ്പുറത്തുകാരിയാണ് കൈരളിയുടെ അഭിമാനം യുഎഇയില്‍ ഉയര്‍ത്തിപിടിക്കുന്നത്. ഷിനി സുനീറയാണ് യുഎഇയിലെ ദേശീയ ക്രിക്കറ്റ് ടീമില്‍ മലയാളി താരം.
യുഎഇ ദേശീയ വനിതാ ക്രിക്കറ്റ് ടീമിലെ ഓപ്പണിങ് ബാറ്റ്‌സ്വുമനായും ബോളറുമാണ് ഷിനി സുനീറ.

നാലു വര്‍ഷമായി ഷിനി യുഎഇ ദേശീയ ടീമില്‍ ഇടം സ്വന്തമാക്കിയിട്ട്. മികച്ച ഫുട്‌ബോള്‍ കളിക്കാരനും റഫറിയുമായിരുന്നു പിതാവ് പാറയ്ക്കല്‍ ഖാലിദ്. ഉമ്മയുടെ പ്രചോദനമാണ് ഷിനിയെ ക്രിക്കറ്റ് കളിക്കാന്‍ പ്രേരിപ്പിച്ചത്.

 ഉമ്മ സുബൈദയുടെ നാടായ വണ്ടൂരിലാണ് ഷിനി വളര്‍ന്നത്. ആണ്‍കുട്ടികളുടെ ഒപ്പമായിരുന്ന ഷിനി ക്രിക്കറ്റ കളിച്ചു തുടങ്ങിയത്. കുട്ടിക്കാലത്തെ ഈ അനുഭവമാണ് ഷിനിയെ കായിക മേഖലയില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിച്ചത്.

ഷിനി ബിരുദത്തിനു മാര്‍ത്തോമ്മാ കോളജില്‍ ചേര്‍ന്നു. കോളജ് ടീമില്‍നിന്നു വളര്‍ച്ച കേരള ടീമിലും സെന്‍ട്രല്‍ സോണിലുമെത്തി. തുടര്‍ന്നു തിരുവല്ല മാര്‍ത്തോമ്മാ കോളജില്‍ ബിരുദാനന്തര പഠനം. ഈ സമയം ഫുട്‌ബോള്‍, ഹോക്കി, സോഫ്റ്റ്‌ബോള്‍, ക്രിക്കറ്റ് എന്നീ ഇനങ്ങളില്‍ എംജി സര്‍വകലാശാല ടീമിലും ഇടംനേടിയ ഷിനി യുകെ ഹൈക്കമ്മിഷനില്‍ ജോലി നേടി. വെസ്റ്റ് ലണ്ടന്‍ സര്‍വകലാശാലയില്‍ എംബിഎ പഠിക്കാനായി പിന്നീട് ഷിനി യാത്ര തിരിച്ചു. അതിനു ശേഷം ഹിറ്റാച്ചിയില്‍ നിയമനം ലഭിച്ചതോടെ ദുബായിലെത്തി.

2013 ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ മിന്നും പ്രകടനത്തിനുള്ള അംഗീകാരം ഷിനിയെ തേടിയെത്തി. യുഎഇ ദേശീയ ടീമില്‍ അംഗമായി ഷിനി മാറി. കുവൈത്തില്‍ ജനിച്ചുവളര്‍ന്ന ആലപ്പുഴ സ്വദേശിയും കുവൈത്ത് ക്രിക്കറ്റ് ടീമില്‍ അംഗവുമായിരുന്ന കിഷോറുമായി വിവാഹം. യുഎഇയുടെ ക്രിക്കറ്റ് നേട്ടങ്ങള്‍ക്കു പിന്നില്‍ കരുത്തായി ഷിനി പ്രയാണം തുടരുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button