ന്യൂഡല്‍ഹി: ബിസിസിഐയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് വീരേന്ദര്‍ സേവാഗ് രംഗത്ത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ടീമിലെ വെടിക്കെട്ട് വീരനായിരുന്നു സേവാഗ് ബിസിസിഐയില്‍ വേണ്ട പിടിപാടില്ലാത്തതാണ് പരിശീലകരുടെ തിരഞ്ഞെടുപ്പില്‍ തന്നെ തഴയാന്‍ കാരണമെന്നാണ് ആരോപിക്കുന്നത്. ഒരു ചാനല്‍ പരിപാടിയിലാണ് സേവാഗ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. ബിസിസിഐയില്‍ സെറ്റിങ്ങില്ലാതിരുന്നതാണ് കാരണം എന്നാണ് സേവാഗ് ഉപയോഗിച്ച പദപ്രയോഗമെന്നതു ശ്രദ്ധേയമാണ്.
പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കുന്ന വിവരം നേരെത്ത അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ശ്രമിക്കില്ലായിരുന്നാണ് വീരുവിന്റെ നിലപാട്.ചാമ്പ്യന്‍സ് ട്രോഫി നടക്കുമ്പോള്‍ ഇംഗ്ലണ്ടിലായിരുന്ന ഞാന്‍ എന്തുകൊണ്ടാണ് പരിശീലകസ്ഥാനത്തേയ്ക്ക് അപേക്ഷിക്കാത്തതെന്ന് രവി ശാസ്ത്രിയോട് ചോദിച്ചിരുന്നു. ഒരിക്കല്‍ സംഭവിച്ച തെറ്റ് ഇനിയും ആവര്‍ത്തിക്കില്ലെന്നാണ് ശാസ്ത്രി അന്ന് പറഞ്ഞതെന്നു സേവാഗ് അറിയിച്ചു.
ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്ന കാര്യം ഒരിക്കലും ആലോചിച്ചിരുന്നില്ല. പരിശീലകനാവാന്‍ എന്നെ ഇങ്ങോട്ട് സമീപിക്കുകയാണുണ്ടായത്. ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരിയും എം.വി.ശ്രീധറുമാണ് പരിശീലകനാവുന്ന കാര്യം പരിഗണിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടത്. ഇതിനുശേഷമാണ് സമയമെടുത്ത് ആലോചിച്ചശേഷം ഞാന്‍ അപേക്ഷിച്ചതെന്നു സേവാഗ് വെളിപ്പെടുത്തുന്നു.
Post Your Comments