Latest NewsNewsIndiaInternational

റോഹിൻഗ്യൻ അഭയാർത്ഥികൾക്കെതിരെ സത്യവാങ്‌മൂലം സമർപ്പിച്ചിട്ടില്ല ; കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: റോ​​ഹി​​ങ്ക്യ​​ന്‍ അഭയാർത്ഥി​​ക​​ള്‍ രാ​​ജ്യ​​സു​​ര​​ക്ഷ​​ക്ക്​ ഭീ​​ഷ​​ണി​​യാ​​ണെ​ന്ന തരത്തില്‍ സുപ്രീംകോടതിയില്‍ സത്യവാങ്​മൂലം സമര്‍പ്പിച്ചിട്ടില്ലെന്ന്​ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. കോടതിയില്‍ സത്യവാങ്​മൂലം സമര്‍പ്പിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചു വരുന്നുള്ളൂവെന്നും കിരണ്‍ റിജിജു മാധ്യമങ്ങളോട് പറഞ്ഞു.

റോ​​ഹി​​ങ്ക്യ​​ന്‍ മു​​സ്​​​ലിം​​ക​​ള്‍ക്കെതിരെ സത്യവാങ്മൂലം സമര്‍പ്പിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.നി​​യ​​മ​​പ​​ര​​മാ​​യി റോ​​ഹി​​ങ്ക്യ​​ന്‍ അ​​ഭ​​യാ​​ര്‍​​ഥി​​ക​​ളെ പു​​റ​​ത്താ​​ക്കാ​​ന്‍ ഇ​​ന്ത്യ​​ക്ക്​ ക​​ഴി​​യി​​ല്ലെ​​ന്ന്​ ​ ഐക്യ​​രാ​​ഷ്​​​ട്ര സ​​ഭ നി​​ര്‍​​ദേ​​ശി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ്​ അ​​വ​​ര്‍ക്കെതിരായ രാജ്യത്തി​​​​ന്റെ നിലപാട്​. റോ​​ഹി​​ങ്ക്യ​​ക​​ളെ നാ​​ടു​​ക​​ട​​ത്താ​​നു​​ള്ള നീ​​ക്ക​​ത്തി​​നെ​​തി​​രെ ര​​ണ്ട്​ അ​​ഭ​​യാ​​ര്‍​​ഥി​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ച്ച ഹ​​​​ര്‍ജി​​ക്ക്​ മ​​റു​​പ​​ടി​​യാ​​യാ​​ണ്​ കേന്ദ്രം റിപ്പോര്‍ട്ട്​ തയറാക്കിയത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button