കോട്ടയം: നടിയെ ആക്രമിച്ച കേസ് അന്വേഷിയ്ക്കുന്ന ഉദ്യോഗസ്ഥരെ പരിഹസിച്ച് പി.സി. ജോര്‍ജ് രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസന്വേഷിക്കുന്ന അന്വേഷണ സംഘം മുഴുവന്‍ കളിപ്പീരാണ്. കുറെ വട്ടിളകിയ ആളുകളാണ് കേസ് അന്വേഷിക്കുന്നതെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ദിലീപിന്റെ മുന്‍ഭാര്യയായ നടിയും എഡിജിപി ബി. സന്ധ്യയും തമ്മിലുള്ള ബന്ധമാണ് ദിലീപിനെ കുടുക്കിയതിന്റെ പിന്നിലെന്നു അദ്ദേഹം ആരോപിച്ചു.
സിനിമയില്‍ ദിലീപിനുണ്ടായ വളര്‍ച്ച പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. കേസില്‍ അദ്ദേഹത്തെ പ്രതിയാക്കാന്‍ ഇതും കാരണമായിട്ടുണ്ട്. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് ദിലീപ്. വീടില്ലാത്ത നിരവധി പേര്‍ക്ക് ദിലീപ് വീട് വെച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ആരും അറിയുന്നില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
ഇപ്പോള്‍ പോലീസ് നാദിര്‍ഷയെയും ഭീഷണിപ്പെടുത്തുകയാണ്.കോടതി ദിലീപിന് ജാമ്യം അനുവദിക്കണം. അല്ലെങ്കില്‍ ജാമ്യം നിഷേധിക്കുന്നതിനുള്ള കാരണം വെളിപ്പെടുത്തണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. ഈ കേസിന്റെ സത്യം തെളിയണമെങ്കില്‍ ദിലീപ് പുറത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments