Latest NewsIndiaNews

ആദായനികുതി വകുപ്പിന്റെ നടപടിയെ തുടര്‍ന്ന് ഉള്ളി വില ഇടിഞ്ഞു

നാസിക്: ആദായനികുതി വകുപ്പിന്റെ പരിശോന കാരണം ഉള്ളി വില ഇടിഞ്ഞു. സംഭരണകേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയാണ് വില കുത്തനെ ഇടിയാനുള്ള കാരണം. നാസിക്കിലെ ലാസല്‍ഗൗണ്‍ അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിലാണ് ഉള്ളി വില ഇടിഞ്ഞത്. ഇത് രാജ്യത്തിലെ ഏറ്റവും വലിയ ഉള്ളി വ്യാപര കേന്ദ്രങ്ങളില്‍ ഒന്നാണ്. നാസിക്കിലെ ഏഴ് ഉള്ളി സംഭരണ കേന്ദ്രങ്ങളിലായിരുന്നു ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ക്ഷണ നേരം കൊണ്ട് 35 ശതമാനം ഇടിവാണ് വിലയിലുണ്ടായത്.

120 ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് സംഭരണകേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയത്. ആദായനികുതി വകുപ്പിന്റെ പൂണൈ ഓഫീസിലെ സംഭരണകേന്ദ്രങ്ങളിലെ റെയ്ഡിനു നേതൃത്വം നല്‍കിയത്. രഹസ്യവിവരം കിട്ടിയതു കൊണ്ടാണ് പരിശോധന നടത്തിയത്. കൃതിമവിലക്കയറ്റം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നയെന്ന വിവരമാണ് ആദായ നികുതി വകുപ്പിനു ലഭിച്ചത്. മഹാരാഷ്ട്രയില്‍ കൃതിമവിലക്കയറ്റമുണ്ടാക്കാനായി വ്യാപാരികള്‍ ഉള്ളി പൂഴ്ത്തി വയ്ക്കുന്നത് സംഭവം മുമ്പും നടന്നിട്ടുണ്ട്.

കര്‍ഷകരില്‍ നിന്ന് ഉള്ളി വന്‍തോതില്‍ വാങ്ങി കൂട്ടിയ ശേഷം കൃതിമക്ഷാമം സൃഷ്ടിക്കും. പിന്നീട് വിപണിയില്‍ ഉയര്‍ന്ന വിലയക്ക് ഉള്ളി വില്‍ക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button