
തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തില്‍ വീണ്ടും പ്രതികരണവുമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എത്തി. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ പ്രതികരിക്കൂവെന്ന് ബെഹ്‌റ അറിയിച്ചു. കേസില്‍ പോലീസിന് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിക്കണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ പോലീസിനെതിരെ സിനിമാ രംഗത്ത് നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ബെഹ്‌റ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, കേരള പോലീസിന്റെ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും കേസ് സി.ബി.ഐക്ക് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആക്രമിക്കപ്പെട്ട നടിയുടെ ബന്ധു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Post Your Comments