മലപ്പുറം: വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഫാസിസത്തെ ചെറുക്കാന്‍ മുസ്ലീം ലീഗിനാവില്ലെന്നും, ഹിന്ദു വര്‍ഗീയതയെ മുസ്ലീം വര്‍ഗീയതകൊണ്ട് ഇല്ലാതാക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു.
വര്‍ഗീയതക്കെതിരായ മുന്നേറ്റത്തിനാണ് വേങ്ങരയില്‍ ഇടതുപക്ഷത്തിന്റെ മുന്‍തൂക്കം. വേങ്ങരയില്‍ ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന സ്ഥാനാര്‍ത്ഥി വരുമെന്ന് കോടിയേരി അറിയിച്ചു. ജാതി- മത ഘടകങ്ങള്‍ നോക്കി ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാറില്ല. മണ്ഡലത്തില്‍ ലീഗിനെതിരെ ശക്തമായ മല്‍സരം കാഴ്ച്ചവെക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും കോടിയേരി പറഞ്ഞു.
Post Your Comments