കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. ചാലക്കുടി കൊട്ടാരം വക ഭൂമിയിലാണ് ഡി സിനിമാസ് പണിതതെന്ന് തൃശൂര്‍ ജില്ലാ കല്കടര്‍ക്ക് ദേവസ്വം ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചാലക്കുടി കൊട്ടാരം വക ഭൂമി അനധികൃതമായി കൈമാറിയാണു നടന്‍ ദിലീപിന്റെ കൈവശം എത്തിയത്. രണ്ടു സര്‍വേ നമ്പറുകളിലുള്ള ഭൂമിയാണു കൊട്ടാരം വക ഭൂമിയാണെന്നു കാട്ടി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി കല്കടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
ബാങ്കില്‍നിന്ന് ഒന്‍പതു കോടി വായ്പയെടുത്താണു ഡി സിനിമാസ് പണിതത്. ഭൂമിയുടെ യഥാര്‍ഥ രേഖകള്‍ പരിശോധിക്കാതെ വായ്പ അനുവദിച്ചെന്നു കാട്ടി ബാങ്കിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാണു പരാതിക്കാരുടെ നീക്കം.
Post Your Comments