USALatest NewsNewsIndiaInternational

ചന്ദ്രനിലെവിടെയും ജലാംശം ; ചാന്ദ്രയാന്റെ സഹായത്തോടെ നാസയുടെ കണ്ടെത്തൽ

ന്യൂയോര്‍ക്ക്: ചന്ദ്രന്റെ ഉപരിതലത്തില്‍ എല്ലായിടത്തും ജലാംശം ഉണ്ടെന്ന് നാസ കണ്ടെത്തി. ഇന്ത്യയുടെ ചാന്ദ്രയാനില്‍ നാസ ഘടിപ്പിച്ച, ചന്ദ്രനിലെ ധാതു ലവണാംശങ്ങള്‍ കണ്ടെത്താനുള്ള ഉപകരണ( മാപ്പര്‍)മാണ് ഇക്കാര്യം കണ്ടെത്തിയത്.

വെള്ളവും അതിനൊപ്പം ഹൈഡ്രോക്സില്‍ എന്ന തന്മാത്രയും ചന്ദ്രന്റെ മണ്ണില്‍ ഉണ്ടെന്നാണ് 2009ല്‍ കണ്ടെത്തിയിരുന്നത്. ആ കണ്ടെത്തലില്‍ നിന്നാണ് പുതിയ പര്യവേഷണം. ജലാംശം ധ്രുവങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല.

പ്രതലത്തില്‍ മിക്കയിടത്തും ജലാംശം ഏതാണ്ട് ഒരുപോലെയാണ്. സൗരക്കാറ്റാണ് ഇതിന്റെ ഉറവിടമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സൂര്യനില്‍ നിന്നുള്ള പ്രോട്ടോണ്‍ കണങ്ങളുടെ നിരന്തരമായ കൂട്ടിയിടിയാണിത്. ഈ കൂട്ടിയിടി ഹൈഡ്രോക്സിലും തന്മാത്രാ ജലവും ഉണ്ടാക്കും. ജലാംശം ധ്രുവങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും എല്ലായിടത്തും അതുണ്ടെന്നും ഗവേഷക മേധാവി ഷുവായി ലീ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button