ഫ്ലിപ്കാര്‍ട്ടിന് പിന്നാലെ ഓഫർ പെരുമഴയുമായി ആമസോൺ. സെപ്റ്റംബർ 21 മുതൽ സെപ്തംബർ 24 വരെ ഓൺലൈൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനയ്ക്കാണ് ആമസോൺ ഒരുങ്ങുന്നത്. നാലു ദിവസത്തെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപനയിൽ 40,000 ഓഫറുകളാണ് നൽകുന്നത്. ഓരോ മണിക്കൂറിലും പുതിയ ഡീലുകൾ ലഭിക്കും. ആപ്പിൾ, സാംസങ്, വൺപ്ലസ്, ലെനോവോ, എൽജി തുടങ്ങിയ കമ്പനികളിൽ നിന്നുള്ള മൊബൈലുകളിൽ 40 ശതമാനം വരെ ഇളവുണ്ടാകും. ആമസോൺ ബേസിക് ഉൽപ്പന്നങ്ങളിലും ഇലക്ട്രോണിക് ഇനങ്ങളിലും 60 ശതമാനം വരെ ഇളവുണ്ടാകും.
ലാപ്ടോപ്പുകൾക്ക് 20 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും, ടിവികൾക്ക് 40 ശതമാനം വരെ വിലകുറവാണ് നൽകുന്നത്. ക്യാമറകൾ, ആക്സസറികൾ എന്നിവയ്ക്ക് 55 ശതമാനം വരെ വിലക്കുറവും കംപ്യൂട്ടർ ഉപകരണങ്ങൾക്ക് 60 ശതമാനം വരെ വിലക്കുറവും ഉണ്ടാകും. കൂടാതെ ഇഎംഐയും എക്സ്ചേഞ്ച് ഓഫറുകളും വിൽപനയുടെ ഭാഗമായി ലഭ്യമാണ്.
Post Your Comments